ഞാനുമൊരു മലയാളിയാണ്!!!

Posted: March 29, 2013 by Sankar Vijayakumar in Drawing, Malayalam, Scribbles
Tags: , , , , , , , ,

വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു വെള്ളക്കടലാസ്സില്‍ മാര്‍ജിന്‍ മടക്കി മലയാളം എഴുതുമ്പോള്‍ എനിക്ക്‌ എന്റെ പത്താം ക്ലാസ് മലയാളം പരീക്ഷ ഓര്‍മ്മ വന്നു, പാത്തുമ്മായുടെ ആടും എഴുത്തച്ഛന്റെ കൃതികളും നമ്പ്യാരുടെ തുള്ളലും എല്ലാം ഇപ്പോഴും syllabus’ല്‍ ഉണ്ടോ എന്തോ! മാറ്റത്തിന്റെ ഒരാവശ്യവുമില്ലാത്ത ശംഖ്ഒലി ചില മാറ്റങ്ങള്‍ അവിടെയും വരുത്തിയിട്ടുണ്ടാകാം, ചിലതൊക്കെ മാഞ്ഞു പോയിട്ടുണ്ടാകാം. ഒരു മാറ്റം ഇവിടെയും വേണമെന്നു തോന്നി. മലയാളി മലയാളത്തില്‍ ബ്ലോഗ് എഴുതിയില്ലേല്‍ പിന്നെ ആരെഴുതാന്‍! അതുകൊണ്ട്‌ ഇത്തവണ കടലാസ്സില്‍ നിന്ന് കംപ്യൂട്ടറീലേക്ക്‌ ആകാമെന്നു കരുതി. ഒരുപാട് കാലത്തിന്‌ ശേഷമാണ്‌ പേന കൊണ്ട്‌ എഴുതുന്നത്‌ പോലും, ഓഫീസില്‍ പേന വെറുതെ കുത്തി കുറിക്കാന്‍ മാത്രമേ ഉപയോഗിക്കാറുള്ളൂ. കുഞ്ഞുന്നാളില്‍ സ്ലേറ്റ്‌ (ഇന്നു അങ്ങനെ ഒന്നുണ്ടോ അതോ വംശനാശം വന്നോ എന്നറിയില്ല) ഒക്കെ ഉപയോഗിച്ചിരുന്നപോലെ. ഐ.ടി മേഖലകളിലെന്നപോലെ മറ്റു ഓഫീസുകളിലും പേനയുടെ ഉപയോഗം നന്നെയ് കുറഞ്ഞിട്ടുണ്ട്‌ – കംപ്യൂട്ടര്‍വല്‍ക്കരണം!!

Vellanad

“മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും.” ആര്‍ക്കൊക്കെയോ ഭയങ്കരമായി കുറ്റബോധം തോന്നിയത്‌ കൊണ്ടാണെന്ന് തോന്നുന്നു ഇന്നു എല്ലാം യാന്ത്രികമായിക്കൊണ്ടിരിക്കുന്നു. “കത്ത്”ന്റെ symbol കണ്ടാല്‍ ഉടനെ email നോക്കുന്ന സ്ഥിതിയിലായി കാര്യങ്ങള്‍. എന്തൊക്കെയോ എവിടൊക്കെയോ കൊഴിഞ്ഞു പോയിരിക്കുന്നു. മനുഷ്യന്‍ ജീവിക്കാന്‍ വേണ്ടിയുള്ള പരക്കം പാച്ചിലിനിടക്ക് മനുഷ്യനായി ജീവിക്കാന്‍ മറന്നു പോകുന്ന ഒരു കാലം. ഈ കാറ്റ് വീശാന് തുടങ്ങിയിട്ട്‌ വര്‍ഷങ്ങള്‍ ഒരുപാടായി. കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്‌ ഇനിയും ഒരുപാടു കാലം ഈ കാറ്റ് തുടരുമെന്നാണ്. കഴിഞ്ഞ 20 കൊല്ലം കൊണ്ട്‌ ഞാന്‍ കണ്ട ചില മാറ്റങ്ങള്‍ ഇവയൊക്കെയാണ്:

– ആഖോഷങ്ങളും ഉത്സവങ്ങളും അവധി ദിവസങ്ങള്‍ മാത്രമായി.
– പ്രതിഷേധമെന്നാല്‍ ഹര്‍ത്താല്‍, അച്ചടക്കമെന്നാല്‍ beverageന്റെ ക്യൂ.
– വെള്ളം കുടിയും വെള്ളമടിയും 2ണ്ടും 2ണ്ടായി.
– പശുവും കൃഷിയും നോക്കാന്‍ സമയമില്ല.
– മാതൃഭാഷാ നിഖണ്ഡുവീനു നിര്‍വചിക്കാന്‍ ഇനിയും ഒരുപാട് വാക്കുകളുണ്ട്‌.
– ആയുര്‍വേദവും പഴമൊഴിയും പുരാണവും ബന്ധങ്ങളും അന്യമായിക്കൊണ്ടിരിക്കുന്നു.
– “അവനെന്തു വിചാരിക്കും” – അതാണു പ്രധാനം.
– എന്റെ facebook account, എന്റെ twitter, പിന്നെ വേണേല്‍ എന്റെ ബ്ലോഗും !!

“Programmed Life” – നയിക്കുന്ന ഇന്നത്തെ മലയാളിയേയും 25കൊല്ലം മുമ്പ് മനുഷ്യ ജീവിതം നയിച്ചിരുന്ന മലയാളിയേയും ഞാന്‍ ഒന്നു താരതമ്യം ചെയ്തു നോക്കി. 80’കളിലെ കവലകള്‍ ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. കാരണം 88’ലാണ്‌ ഞാന്‍ Land ചെയ്തത്‌. പക്ഷേ അതൊക്കെ പഴയ സിനിമകളില്‍ പ്രതിഭാധനരായ സംവിധായകര്‍ ഭംഗിയായി പകര്‍ത്തിയത്‌ ഇന്നും പലപ്പോഴായി ടി.വി.യില് കാണാറുണ്ട്‌. പച്ചയായ ജീവിതവും നിഷ്കളങ്കതയും തെളിഞ്ഞ അന്തരീക്ഷവുമുള്ള നന്മ നിറഞ്ഞ നാട്ടിന്‍ പുറത്തെ കവലകള്‍. പെട്ടിക്കടകളും പോസ്റ്റ്ബാക്സും പോലീസ് സ്റ്റേയ്‌ഷനും പോറ്റി ഹോട്ടല്‍ഉം; ഇറച്ചിവെട്ട്ഉം പലവ്യഞ്ജനകടയുമുള്ള കവലകള്‍. ഹാഫ് സാരിയും തുളസിക്കതിരുമ് ചന്ദനക്കുറിയും നെഞ്ചില്‍ ചേര്‍ത്തുവച്ച പുസ്തകങ്ങളും ഇടങ്കഇണ്‍ നോട്ടവും ചെറുപുഞ്ചിരിയും നിറഞ്ഞ ആലിന്‍ ചുവടുകളുള്ള മലയാളിത്തം നിറഞ്ഞ ചെറു കവലകള്‍ ഒരു യഥാര്‍ത്ഥ മലയാളിക്ക്‌ ഇന്നും പ്രിയപ്പെട്ടതാണ്.

ലോകത്തിന്റെ ഏതു കൊണിലും കാണാവുന്ന ഒരു സാധനം മലയാളിയാണെന്നാണ് പറയപെടുന്നത്‌. ഇവിടെ കിട്ടാത്ത അംഗീകാരവും ബഹുമാനവും മറ്റു രാജ്യങ്ങളില്‍ കിട്ടുന്നുണ്ട്‌ എന്നതാണ് വിദേശ മലയാളികള്‍ അതിനു പറയുന്ന കാരണം. പക്ഷേ ശമ്പളം ആണ് main എന്നു വിവരമുള്ളവന്മാര്‍ക്ക് അറിയാം. കുട്ടിക്ക്‌ അമേരിക്കന്‍ പൌരത്വം കിട്ടാന്‍ അമേരിക്കയില്‍ പോയി പ്രസവിക്കുന്നതും ഇന്നൊരു ഫാഷനാണ്‌. “വാരണം ആയിരം” സിനിമയില്‍ സൂര്യ പറയുന്ന ഒരു ഡയലോഗ്‌ ഉണ്ട്‌: “ബുദ്ധിയുള്ളവരെല്ലാം ഇവിടെ വിദ്യാഭ്യാസം കഴിഞ്ഞ് പുറത്ത് പോയി വേല ചെയ്താല്‍ എങ്ങനെ ശരിയാകും? ഇവിടുന്നു കിട്ടിയത്‌ ഇവിടെ തന്നെ ഉപയോഗിച്ചാലല്ലേ നമ്മുടെ നാട് നന്നാകൂ!” അതു കൊണ്ട്‌ ഞാന്‍ ഐ. ടി. മേഖല എന്റെ പ്രവര്‍ത്തന മേഖലയായി തിരഞ്ഞെടുത്തു. ഇവിടെ ഇരുന്നു വിദേശികളെ എങ്ങനെ ഊറ്റാമെന്നു ഐ. ടി. മേഖലയില്‍ നിന്നെന്ന പോലെ മറ്റൊരു മേഖലയില്‍ നിന്നും മനസ്സിലാക്കാന്‍ പറ്റില്ല. നമ്മുടെ നാടും പുരോഗമിക്കട്ടെന്നേയ് 🙂 !

Advertisements

How's it? Your comments and suggestions...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s