ചാടിച്ചാടി നടക്കുന്ന ഐ ടി ലോകം!!

Posted: July 1, 2013 by Sankar Vijayakumar in Malayalam, Scribbles
Tags: , , , , , , ,
പരസ്പരം ചെളി വാരി തേയ്‌ക്കുന്ന കുറച്ച്‌ ബ്ലോഗ് പോസ്റ്റുകള്‍ ഈ അടുത്ത കാലത്ത് ഞാന്‍ കണ്ടു, ‘ഇപ്പോഴത്തെ പിള്ളേര്‍ കൊള്ളാം, എന്താ ബ്ലോഗ്ഗിങ്ങ്!!’ അതും മലയാളത്തില്‍. അല്ലേലും ഈ വക കാര്യങ്ങള്‍ക്ക് മലയാളമാ നല്ലത്, ഇംഗ്ലീഷില്‍ ഇപ്പോള്‍ എല്ലാത്തിനും കൂടി ഒറ്റ വാക്കാണ്‌ സായിപ്പും നമ്മളും ഉപയോഗിക്കുന്നത്‌. മാതൃഭാഷയില്‍ ***** വിളിക്കുമ്പോഴുള്ള ഒരു ആത്മസംതൃപ്തി വേറേതു ഭാഷയില്‍ കിട്ടും?. “സാലെ, കുത്തെ കമിനെ” എന്നൊരു മലയാളിയെ വിളിച്ചാല്‍, “പോടാ പുല്ലേ” എന്നു പറഞ്ഞിട്ട്‌ അവന്‍ അവന്റെ പാട്ടിനു പോകും. എഴുത്തിന്റെ കാര്യത്തിലും സ്ഥിതി മറ്റൊന്നല്ല. “The horizon blushed and the beauty spot is soon gonna vanish!” – ഇങ്ങനെ ഇംഗ്ലീഷില്‍ എഴുതുന്നതിലും സുഖം – “ഒരു വള്ളപ്പാടകലെ കായലില്‍ മുങ്ങി താഴുന്ന സൂര്യനെ കാണാന്‍, പകലന്തിയോളം വെള്ളത്തില്‍ മുഖം നോക്കി മടുത്ത ചെന്തെങ്ങ് വേരറ്റു പോകും വിധം അല്പം കൂടി ചാഞ്ഞു നിന്നു.”- ഇങ്ങനെ എഴുതുമ്പോഴല്ലേ ?!! നേരത്തെ പറഞ്ഞ ആത്മാസംതൃപ്തി കുറച്ചു എനിക്കും വേണമെന്നു തോന്നി, അതുകൊണ്ട്‌ ഇതാ വീണ്ടുമൊരു മലയാളം പോസ്റ്റ്!

നന്ദി, കടപ്പാട്‌, സത്യസന്ധത, ആത്മാര്‍ഥത ഇവയൊക്കെ അന്യം നിന്ന് പൊയികൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഐ ടി ലോകം. സ്വന്തം ജോലിയോട് മാത്രം വേണമെങ്കില്‍ അല്പം ആത്മാര്‍ഥത ആകാം എന്ന സ്ഥിതിയിലാണ്‌ കാര്യങ്ങള്‍, അതും ഇല്ലാത്തവര്‍ അല്പം ബുദ്ധിമുട്ടാന്‍ സാധ്യതയുണ്ട് – അവര്‍ക്കുള്ള ചായേം വടേം കിട്ടും, ഇപ്പോഴല്ല, പിന്നെ!! മൊത്തത്തില്‍ ഒരു തേപ്പ് ലോകം. പണ്ടൊക്കെ ഒരു ജോലി കിട്ടിയാല്‍, ജീവിത കാലം മുഴുവനും അതില്‍ തന്നെ! പക്ഷേ അതില്‍ നിന്നുകൊണ്ട് തന്നെ വളരെ സന്തുഷ്ടമായ ഒരു ജീവിതം കെട്ടിപ്പടുക്കുവാന്‍ അന്നവര്‍ക്ക് കഴിഞ്ഞിരുന്നു എന്നത്‌ ഇന്നു ആലോചിക്കുമ്പോള്‍ ഒരു എത്തും പിടിയും കിട്ടുന്നില്ല. ഓഹ്! ഞാന്‍ വിഷയത്തില്‍ നിന്ന് വിട്ടു പോയി. അപ്പോള്‍ പറഞ്ഞു വന്നത്‌ ഒരു ഐ ടി കാരന്റെ കഥ.
ഒരു സാധാരണ ഐ ടി പ്രൊഫെഷനലിന്റെ ജീവിതം തുടങ്ങുന്നത്‌ ഇങ്ങനെയാണ്:

  1. സ്കൂള്‍ : ഒടുക്കത്ത പഠിത്തം.
  2. പ്ലസ് ടു: കുഴപ്പമില്ല.
  3. ഡിഗ്രീ (എന്‍ജിനീറിംഗ്) : സപ്ലി ! സപ്ലി ! സപ്ലി മയം !
  4. ജോലി തെണ്ടി നടക്കല്‍.
  5. ടെക്‌നോപാര്‍ക്കില്‍ ജോലി.

അങ്ങനെ ജോലിയായി. ആദ്യത്തെ ജോലി, ആദ്യത്തെ കംപനീ, ആദ്യത്തെ ശമ്പളം – ഇതൊക്കെ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഓരോ അനുഭവങ്ങളാണ്. ടെക്‌നോപാര്‍ക്‌ ആയത്‌ കൊണ്ട്‌ ആദ്യം കംപനീ ഏതായാലും വലിയ പ്രോബ്ലമില്ല, കാരണം നാട്ടുകാരുടെ വിചാരം ടെക്‌നോപാര്‍ക്ക് മൊത്തത്തില്‍ ഒരു കമ്പനിയാണെന്നാണല്ലോ.
“ആഹാ! നീ ടെക്‌നോപാര്‍കിലാ! അവിടെ സുരേഷ്നെ അറിയുമോ?”
“ഏതു സുരേഷ്?”
“ശെയ്. എന്റെ വീട്ടിന്റെ അടുത്തു താമസിക്കുന്ന സുരേഷ്”!
“ഏതു കമ്പനി ആണെന്ന് അറിയാമോ?”
“അവനും ടെക്‌നോപാര്‍ക്കിലാണെന്നാണല്ലോ പറഞ്ഞത്. അവനെ അറിയേണ്ടതാണല്ലോ!”
“കണ്ടിട്ടുണ്ടായിരിക്കും!!!”

ഇങ്ങനെയുള്ള ചോദ്യങ്ങള്‍ നേരിടാത്ത ആരും അവിടെ ഉണ്ടാകാന്‍ ഇടയില്ല. ഒരു വര്‍ഷത്തെ അല്ലെങ്കില്‍ 6 മാസത്തെ പ്രവര്‍ത്തന പരിചയം ആയി കഴിഞ്ഞാല്‍ പിന്നെ ഒളിംപിക്‌സ്‌ ഹര്‍ഡില്‍സ് മത്സരം പോലെ ചാട്ടം തുടങ്ങും. സാമ്പത്തിക മാന്ദ്യം എന്നു കേട്ടാല്‍ മാത്രം ചെറുതായൊന്നു ബ്രേക്ക് ചവിട്ടും, കാരണം കക്ഷത്തില്‍ ഉള്ളത് പോകാനും ഉത്തരത്തില്‍ ഇരിക്കുന്നത്‌ കിട്ടാതിരിക്കാനും പറ്റിയ സമയമാണത്.
പ്രധാനമായും 10 തരം ചാട്ടങ്ങളാണ് ഉള്ളത്:

  1. വ്യക്തിപരമായ കാരണങ്ങള്‍ക്ക് വേണ്ടി.
  2. ശമ്പള വര്ധനക്ക് വേണ്ടി.
  3. ലക്‌ഷ്യം വച്ചുള്ള ചാട്ടം (ambitious).
  4. ജോലിയില്‍ താല്പര്യമില്ലാതെ വരുമ്പോള്‍.
  5. സാഹചര്യം മോശമകുമ്പോള്‍.
  6. ജോലി കൊള്ളാം, സാഹചര്യം മോശം.
  7. സാഹചര്യം കൊള്ളാം, ജോലി മോശം (നിര്ബന്ദിച്ചു ചാടിക്കും 😛 !!) .
  8. സാഹചര്യം കൊള്ളാം, ജോലി കൊള്ളാം, പക്ഷേ കയ്യിലിരുപ്പ് ശെര്യല്ല.
  9. കല്യാണം കഴിഞ്ഞുള്ളത് !!
  10. കല്യാണം കഴിയാനുള്ളത് !!!

റഫറി വിസിലടിച്ചു. ഒന്നാം പകുതി കഴിഞ്ഞു. സൈഡ് ചേംജ് !!!

ഒട്ടുമിക്ക കംപനികളും കസ്റ്റ്‌മെര്‍സിന്റെ ആവശ്യങ്ങള്‍ മാത്രമേ അനേഷിക്കു, സ്വന്തം ഉദ്യോഗസ്ഥരുടെ ആവശ്യങ്ങള്‍ അനേഷിക്കാറില്ല.. അവരുടെ ഇഷ്ട്ടാനിഷ്ട്ടങ്ങള്‍ കേള്‍കാറില്ല… അതും ചാട്ടത്തിനു വഴി ഒരുക്കുന്നു.

employee – employee relation & company – employee relation :- ഇതിനു രണ്ടും നല്ല +ve value കൊണ്ട്‌ വരാന്‍ ഒരു സ്ഥാപനത്തിനു എന്നു സാധിക്കുന്നുവോ അന്ന് മുതല്‍ അവിടെ “പേപ്പറടല്‍” ചടങ്ങിന്റെ എണ്ണവും കുറയുമെന്നാണ് എന്റെ ഒരു വീക്ഷണകോണം.

ശമ്പളം എന്ന ഘടകം :- അതു പ്രധാനമായും കമ്പനിയെ ആശ്രയിച്ചിരിക്കും. ആനയെ പോലെ പെരുമാറാന്‍ ആടിന്‌ കഴിയില്ലല്ലോ! അവിടെ ചാട്ടത്തിനു പ്രേരിപ്പിക്കുന്നത്‌ നമ്മള്‍ നമ്മളെ മറ്റൊരാളുമായി താരതമ്യപെടുത്തുമ്പോഴാണ്. എന്റെ അത്ര തന്നെ പ്രവര്‍ത്തന പരിചയം ഉള്ള ഒരുവനു (എന്റെ അത്ര ബുദ്ധിയുണ്ടെന്നു ഞാന്‍ കണക്കാക്കാത്ത ഒരുവനു) എന്നേക്കാളും ശമ്പളം കിട്ടുമ്പോള്‍ എനിക്ക്‌ എന്തു കൊണ്ട്‌ അത്രയും കിട്ടുന്നില്ല എന്നൊരു ചിന്ത സ്വാഭാവികമായും വരാം. ഒരു ശമ്പള വര്ദ്ധന കിട്ടി കഴിയുമ്പോള്‍ അല്ലെങ്കില്‍ ഒരു ചാട്ടം കഴിയുമ്പോള്‍ മറ്റുള്ളവരുടെ ശമ്പളം അറിയാനും സ്വന്തം ശമ്പളം മറ്റുള്ളവരെ അറിയിക്കാനും വേണ്ടി മാത്രം ഫേസ്ബുക്കില്‍ ചാറ്റ്‍ ഇടുന്നവരും ഉണ്ട്‌ !!

ഇനി ഒരു ചെറിയ സംഭവകഥ പറയാം:
നന്നായി പണിയെടുക്കുന്ന എന്നാല്‍ അതിനൊത്ത ശമ്പളം കിട്ടാത്ത ഒരു എംപ്ലൊയീ ഉണ്ടായിരുന്നു. രാവിലെ 8.30 ന്‌ വരും, രാത്രി പോയാല്‍ പോയി അങ്ങനെ ഒരാള്‍. ഒരു ദിവസം രാത്രി 8 മണിയായപ്പോള്‍ പണിയെല്ലാം തീര്‍ത്തു വീട്ടില്‍ പോകാന്‍ ഒരുങ്ങിയ അയാള്‍ക്ക് ഒരു മെയില്‍ വന്നു. കമ്പനിയുടെ ബിസ്സിനസ്‌ വകുപ്പില്‍ നിന്നായിരുന്നു ആ ഈ-മെയില്‍. 2 മണിക്കൂറിനകം ക്ലയന്റ് സ്ക്യ്പില് വരും. വെബ്‌സൈറ്റിനെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങളും, അത്‌ കൈകാര്യം ചെയ്യേണ്ട രീതിയും പറഞ്ഞു കൊടുക്കണമെന്നായിരുന്നു മെയിലില്‍. എന്തു തെറി വിളിക്കണമെന്നറിയാതെ പകച്ചു നിന്നപ്പോള്‍ പുറകില്‍ നിന്നൊരു അശരീരി : “He’s such an asshole !!” പ്രോജെക്ട് മനേജെരുടെ (PM) വകയായിരുന്നു ആ കിടിലന്‍ ഡയലോഗ്‌. അതാണടാ PM, അതാകണമെടാ PM 🙂 !!

“ഒരു കാര്യം ചോദിക്കാന്‍ മറന്നു. ഏതാ കംപനീ? അവിടെ vacany വല്ലതും ഉണ്ടേല്‍ പറയണെ… ഞാന്‍ എന്റെ resume അയക്കാം.” 😆 !!!

Comments
  1. Superb..Really a nice article…:)

    Like

  2. മറ്റൊന്ന് കൂടി. സര്‍ക്കാര്‍ ജോലിയില്‍ ഉള്ളവര്‍ക്ക് ഐ.ടി ജോലിക്കാരെ പുച്ഛം. അതുപോലെ ഐ.ടി ജോലിക്കാര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരോട് പുച്ഛത്തോട് പുച്ഛം! രണ്ടുപേരും പരസ്പരം പറയും – “ദേഹം അനങ്ങാതെയിരുന്നു കാശുവാരി തിന്നുന്ന വര്‍ഗം!” എന്ന്.

    Like

    • ഒരു പാവം മുൻ ഐ ടി കൂലി says:

      അല്ല വിഷ്ണുവേ… അത് മുഴുവൻ ശരിയാണോ? ഐ ടി കൂലികൾ അല്പമെങ്കിലും ദേഹം കൂടുതൽ അനക്കേണ്ടി വരുന്നില്ലേ എന്ന് ഒരു സംശയം. :- കുറച്ചു കൂടുതൽ അനക്കേണ്ടി വന്നു കഴുത്ത് ഒടിഞ്ഞു കളം വിട്ട ഒരു കൂലി 🙂

      Like

  3. podimon says:

    ചാടാൻ എല്ലാവർക്കും ഓരോ കാരണങ്ങൾ 🙂

    Like

  4. ഒരു പാവം മുൻ ഐ ടി കൂലി says:

    ആവാം കളത്തിനു പുറത്തേക്കും ഒരു ചാട്ടം … കുറച്ചു പേർക്കെങ്കിലും! ഇന്ത്യയുടെ സ്വാതന്ത്ര്യം പൂർണമാവാൻ ഇനി അതും ആവശ്യമാണ്‌… ഒരു പക്ഷെ അത്യാവശ്യം! :- അങ്ങനെ ചാടിയ ഒരു പാവം മുൻ ഐ ടി കൂലി.

    Like

  5. ഒരു പാവം മുൻ ഐ ടി കൂലി says:

    http://patflynn.me/letgo – ബുക്ക്‌ വായിക്കണം എന്നില്ല… പ്രോമോ വീഡിയോ ഒന്ന് കണ്ടുനോക്കു… ആർക്കെങ്കിലും ഒരു പ്രചോദനം ആയാലോ എന്ന് വിചാരിച്ചു ഷെയർ ചെയ്യുന്നതാണ്‌ …

    Like

  6. മനോ says:

    “Suresh” dialog kallakii..overoll adipoli..:D

    Like

  7. rajeev says:

    “ആഹാ! നീ ടെക്‌നോപാര്‍കിലാ! അവിടെ സുരേഷ്നെ അറിയുമോ?”
    “ഏതു സുരേഷ്?”
    “ശെയ്. എന്റെ വീട്ടിന്റെ അടുത്തു താമസിക്കുന്ന സുരേഷ്”!
    “ഏതു കമ്പനി ആണെന്ന് അറിയാമോ?”
    “അവനും ടെക്‌നോപാര്‍ക്കിലാണെന്നാണല്ലോ പറഞ്ഞത്. അവനെ അറിയേണ്ടതാണല്ലോ!”
    “കണ്ടിട്ടുണ്ടായിരിക്കും!!!”

    😀 😀 😀

    Like

  8. archonline says:

    may i know how did you get the malayalam font in the english blog..

    Like

  9. haary says:

    🙂

    Liked by 1 person

How's it? Your comments and suggestions...