അവറാച്ചന്‍…!!!

Posted: August 15, 2013 by Sankar Vijayakumar in Malayalam
Tags: , , , , , ,

Avarachan

ആ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ രമേശന്‍ നായരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അവര്‍ ഒരുമിച്ചു പഠിച്ചവരോ ജോലി ചെയ്തവരോ അയല്‍ക്കാരോ ഒന്നുമല്ലായിരുന്നു. ഒരുപാടു വര്‍ഷങ്ങള്‍ ഒരേ ട്രെയിനില്‍ സഹായാത്രികരായി യാത്ര ചെയ്തപ്പോള്‍ കിട്ടിയ സൗഹൃദം. എപ്പോള്‍ കണ്ടാലും “രമേശന്‍ സാറേ” “എന്താണു അവറാന്‍ സാര്‍” എന്നു തുടങ്ങുന്ന സംസാരം. എല്ലാ പ്രവര്‍ത്തി ദിവസവും ഒരു മണിക്കൂര്‍ രാവിലെയും വയ്കുന്നേരവും ട്രെയിന്‍ യാത്ര. രണ്ടു പേര്‍ക്കും കുടുംബം വിട്ടു നില്‍ക്കാന്‍ താല്‍പര്യമില്ലായിരുന്നു. ചൂളം വിളികള്‍ക്കിടയിലും സന്തോഷവും സങ്കടവും പരസ്പരം പറഞ്ഞു തീര്‍ത്ത ഒരുപാടു യാത്രകള്‍. കാലം അതിന്റെ വഴിക്ക്‌ പോയി, പിന്നെ തിരിച്ചു വന്നില്ല. രണ്ടു പേരും ജോലിയില്‍ നിന്ന് വിരമിച്ചു. എങ്കിലും വല്ലപ്പോഴും ഫോണ്‍ വിളിക്കാന്‍ അവര്‍ സമയം കണ്ടെത്തിയിരുന്നു.

ഇന്നലെ രാവിലെ അവിചാരിതമായാണ്‌ രമേശന്‍ നായര്‍ ആ മരണ വാര്‍ത്ത പത്രത്തില്‍ കണ്ടത്‌. വല്ലാത്തൊരു ഞെട്ടലായിരുന്നു, മനസ്സിന്‌ വിശ്വാസം വരാത്തത് കൊണ്ട്‌ പല വട്ടം വീണ്ടും വീണ്ടും നോക്കി. എന്തു കൊണ്ടോ ഇന്നലെ ഇവിടേക്കു വരാന്‍ രമേശന്‍ നായര്‍ക്കായില്ല. അവറാച്ചന്റെ വീട്ടില്‍ നിന്ന് അയാള്‍ നേരെ പോയത്‌ പള്ളി സെമിത്തേരിയിലെക്കായിരുന്നു.

പള്ളിമേട വിജനമായിരുന്നു. വരുന്ന വഴി വഴിയില്‍ കണ്ട ഒരു ചെറുപ്പക്കാരനോട് ചോദിച്ചു അവറാച്ചന്റെ കല്ലറ എവിടെയാണെന്ന് ഒരു ഏകദേശ ധാരണ ഉണ്ടാക്കിയിരുന്നു രമേശന്‍ നായര്‍. പക്ഷേ സെമിത്തേരി മുഴുവന്‍ തിരഞ്ഞിട്ടും കല്ലറ കണ്ടെത്താനായില്ല. ഒടുവില്‍ വിഷമത്തോടെ തിരിച്ചു നടന്നു.

“രമേശന്‍ സാറേ” !!

ഒരു നിമിഷം തരിച്ചു നിന്ന് പോയി രമേശന്‍ നായര്‍.

“പേടിക്കേണ്ട ഇതു ഞാനാ, അവറാന്‍. ഞാന്‍ ഇവിടെ തന്നെയുണ്ട്. എങ്ങും പോയിട്ടില്ല. ”

പതുക്കെ തിരിഞ്ഞു നോക്കി രമേശന്‍ നായര്‍. ഒരു കല്ലറയുടെ മേല്‍ കാലിന്മേല്‍ കാലുവച്ചിരിക്കുന്നു അവറാച്ചന്‍. നല്ല ഉജാല മുക്കിയത്‌ പോലുള്ള വെള്ള വസ്ത്രം. മുഖത്ത്‌ ദൈവീകമായ ഒരു പുഞ്ചിരി.
“ഈശ്വരാ, ഇതു സത്യം തന്നെയാണോ?”

“താനിതുവരെ വന്നിട്ടു എന്നെ കാണാതെ പോയാലെങ്ങനാ? പിള്ളേരു ഇത്തിരി പരിഷ്കാരം ഉള്ള കൂട്ടത്തിലാ. അതു കൊണ്ട്‌ അപ്പന്റെ പേരു ഇംഗ്ലീഷിലാ കൊത്തി വച്ചത്‌. ഓര്‍ത്തു നോക്കിയപ്പോള്‍ ശെരിയാ. എന്റെ ഒരിജിനല് പേരും ഇതാണു. അല്ലേലും നമ്മള്‍ മലയാളികള്‍ അങ്ങനാണല്ലോ എത്ര നല്ല പേരായാലും അവരു തോന്നിയത്‌ പോലെയേ വിളിക്കൂ. ഗോപാലനു കോവാലന്‍, മൊഹമ്മദിനു മമ്മദ് അങ്ങനെ എന്തെല്ലാം… എന്നാലും എനിക്കും ഇതങ്ങോട്ട് ബോധിച്ചിട്ടില്ല. വല്ലവന്റേം കുഴീല്‍ കേറി കിടക്കുന്ന ഒരു ഫീലിംഗ്.”

രമേശന്‍ നായര്‍ കല്ലറയിലോട്ട് നോക്കി:
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.

+++RIP+++
Abraham Philip
13-02-2013

“ഇത്‌… ഇത്‌… ഇതാരാ?” ചുറ്റും നോക്കി. അവറാച്ചനെ കാണുന്നില്ല.
ഇനിയും അവിടെ നില്‍ക്കാനുള്ള മനക്കരുത്ത് രമേശന്‍ നായര്‍ക്ക് ഉണ്ടായിരുന്നില്ല. അയാള്‍ തിരിഞ്ഞു നടന്നു.

“അല്ലാ.. രമേശോ പോകുവാണോ ?”
രമേശന്‍ നായര്‍ നടത്തത്തിനു സ്പീഡ് കൂട്ടി. മനസ്സില്‍ ഒരു ചോദ്യം മാത്രം: “അവറാന്റെ ഇംഗ്ലീഷ് എങ്ങനെ എബ്രഹാം ആയി? ” !!!!

അടിക്കുറിപ്പ്: മലയാളിക്ക്‌ – ദാവീദ്‌ = ഡേവിഡ്‌, മിഖായേല്‍ = മൈക്കിള്‍, അതു പോലെ അവറാന്‍ = ഏബ്രഹാം.

Advertisements
Comments
 1. suslovjb says:

  now something for local audience 😛 😉

  Like

 2. മനോ says:

  Mysterious ending. Gud work…:)

  Like

 3. Cool photograph! I wish I could understand the text!

  Like

How's it? Your comments and suggestions...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s