Heads or Tails

Posted: October 1, 2013 by Sankar Vijayakumar in Malayalam
Tags: , , , ,
ദോ അവിടെ വഴി രണ്ടായി പിരിയുന്നു. ഇടത്തോട്ടു പോയിട്ട്‌ ഒരു കാര്യവുമില്ല. വലത്തോട്ടു പോയാല്‍ എങ്ങുമെത്തില്ല, വഴി അവിടെ തീരുന്നില്ല, പക്ഷേ കേബിളുകാര്‍ റോഡ്‌ മുഴുവന്‍ കുഴിച്ചിട്ടിരിക്കുകയാണ്. റോഡില്‍ ടാറിട്ടാല്‍ അതിന്റെ അടുത്ത ആഴ്ച തന്നെ അവരവിടെ കുഴിച്ചിരിക്കും, എന്നിട്ടു 2 ദിവസത്തേക്ക്‌ റോഡ്‌ ക്ലോസ്ഡ് എന്ന ബോര്‍ഡ് വയ്ക്കും. പക്ഷേ പോകേണ്ടത്‌ വലത് വശത്തേക്കാണ്‌. യാത്ര ഒരു ചെറിയ ഇട വഴിയിലേക്ക് തിരിച്ചു വിട്ടു. അല്പം താമസിച്ചു പോയി. എന്നാലും പോയി നോക്കാം. ഇന്നലെ വല്ലാത്ത ഒരു ദിവസമായിരുന്നു, ജീവിതത്തില്‍ ഇത്രയും അടി വാങ്ങിയ ഒരു ദിവസം മുമ്പ് ഉണ്ടായിട്ടില്ല. കാഴ്ച്ചക്കാരായും അടിക്കുന്നവനെ പ്രോത്സാഹിപ്പിക്കാനായും ഒരുപാടു പേര്‍, ഓരോ അടിക്കു ശേഷവും ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് പ്രതീക്ഷ മാത്രമായി എരിഞ്ഞടങ്ങി. ന്യായാധിപനും നിയമങ്ങളും അവനെ അനുകൂലിച്ചു. ഒടുവില്‍ അക്കങ്ങള്‍ കണക്കു കൂട്ടിയപ്പോള്‍ ജയം അവന്റെ പക്ഷത്തായിരുന്നു. എന്തൊക്കെയാണെങ്കിലും പിന്മാറാന്‍ ഒരുക്കമല്ലാത്തതിനാല്‍ വീണ്ടും….

ആകാശം തെളിഞ്ഞു വരുന്നതേയുള്ളൂ. ഇന്നലെ പെയ്ത മഴയുടെ ആലസ്യത്തില്‍ നന്നായി ഉറങ്ങിയ പുല്‍ നാമ്പുകളും ചെടികളും എല്ലാം ഉണരുന്നതേയുള്ളൂ. എല്ലാവരും വളരെ ഊര്‍ജ്ജസ്വലരായി കാണപ്പെട്ടു. കിഴക്ക് ആകാശം വിളറി വെളുത്തു തുടങ്ങി. നിമിഷങ്ങള്‍ക്കകം വീണ്ടും അവിടെ എത്തും. വീണ്ടും നേര്‍ക്കുനേര്‍. ഒടുവില്‍ സ്ഥലമെത്തി. ബൈക്കിന്റെ സ്റ്റാന്റിട്ട ശേഷം ഒരു ദീര്‍ഘ ശ്വാസമെടുത്തു. അവിടെ ആളൊഴിഞ്ഞ ഒരു ഇടം മാത്രം. താമസിച്ചോ? ഇല്ല, എത്തേണ്ടവന്‍ എനിക്ക്‌ മുമ്പ് തന്നെ എത്തിയിരിക്കുന്നു. അടുത്തേക്ക്‌ ചെന്നു: “ആ. എത്തിയോ? എല്ലാം സെറ്റ് ആണ്. എല്ലാരും ഇപ്പോള്‍ എത്തും. ഇന്നലത്തെ ഓവര്‍ മറന്നേക്ക്‌. ഇന്നത്തെ കളി നമുക്ക് ജയിക്കണം.”

Advertisements
Comments
  1. suslovjb says:

    എല്ലാം സെറ്റാണ്!!!

    Like

  2. Vinai says:

    പ്രജീഷിന്റെ ഡയലോഗ് ആണോ 🙂

    Like

  3. മനോ says:

    Haha..kolaam da…SET!!! 😀

    Like

  4. Nice looking mower! 🐄

    Like

How's it? Your comments and suggestions...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s