Cover photo

Posted: December 4, 2013 by Sankar Vijayakumar in Malayalam
Tags: , , , , , ,

A picture is worth a thousand words.ഒരു ചിത്രത്തിനു ഒരുപാട് പറയാന്‍ കഴിയും, മറ്റു ചിലപ്പോള്‍ ചില വാക്കുകള്‍ അല്ലെങ്കില്‍ ഒരു നോട്ടം അതിലേറെ പറയും. എന്നാല്‍ ചില നേരങ്ങളില്‍ വാക്കിനും വരയ്ക്കും അതിന്റെ ദൗത്യം നിറവേറ്റാന്‍ സാധിക്കാതെ വരും. എറിയാന്‍ അറിയാവുന്നവനു ദൈവം വല്ലപ്പോഴുമെങ്കിലും വടി കൊടുക്കും പക്ഷേ എപ്പോള്‍ എങ്ങനെ എറിയണമെന്നു പറയാതിരിക്കുന്നത്‌ പോലെ!

Cover Photo

അന്നും പതിവു പോലെ അയാള്‍ വെറുതെ ഫേസ്ബുക്കില്‍ സമയം കളയുകയായിരുന്നു. പലരുടെയും പോസ്റ്റുകളില്‍ ലൈക്ക് അടിച്ചും കമന്റിട്ടും പേജിനു നീളമേറി വന്നു. കൂട്ടത്തില്‍ പഴയൊരു സഹപാഠിയുടെ കല്യാണം കഴിഞ്ഞതും അറിയാന്‍ കഴിഞ്ഞു. കല്യാണം വിളിച്ചത്‌ ഫേസ്ബുക്കില്‍ ആയത്‌ കൊണ്ട്‌ പോയില്ല. എന്നാലും അതിനും കൊടുത്തു ഒരു ലൈക്ക്, ‘Give Likes & Take Likes’ അതാണ് പോളിസി. പിന്നെ ഇപ്പോള്‍ പരിഭവവും പ്രതിഷേധവും എല്ലാം ഫേസ്ബുക്കില്‍ ആണല്ലോ. കല്യാണ ഫോട്ടോസ് നോക്കുന്നതിനിടയില്‍ യാദൃച്ചികമായി (എന്നു ഉറപ്പിച്ചു പറയാന്‍ പറ്റില്ല) ഒരു മുഖം അയാളുടെ ശ്രദ്ധയില്‍ പെട്ടു. ഓര്‍മ്മയുണ്ട് ആ മുഖം ഇപ്പോഴും, ഇന്നലെയെന്നപോലെ. ഇന്നലെകളില്‍ തിരയുമ്പോള്‍ മുന്‍ നിരയില്‍ തന്നെ കസേരയിട്ടിരിക്കുന്ന ഒരു മുഖമാണ്‌ അവളുടേത്‌. ജീവിതം മുന്നോട്ട്‌ പോയപ്പോള്‍ എപ്പോഴോ പിന്നിലേക്ക്‌ മാഞ്ഞെന്നു മാത്രം. എങ്കിലും പ്ലസ് ടു കാലഘട്ടം ഓര്‍ക്കുമ്പോള്‍ ക്ഷണിക്കാതെ തന്നെ അവള്‍ വീണ്ടും മുന്‍ നിരയിലേക്ക് വരും. ആ ഫോട്ടോ അയാളെ പിന്നിലേക്ക്‌ വലിച്ചു. ജീവിതത്തിന്റെ താളുകള്‍ പിന്നിലേക്ക്‌ മറിഞ്ഞു, ഇനി അല്പ നേരം ഭൂതകാലം വര്‍ത്തമാനം പറയും. മീശ മാഞ്ഞു, മുടി തിളങ്ങി, സ്കൂളെത്തി. പതിനേഴുകാരന്‍ പയ്യന്‍ ക്ലാസ്സിലെത്തി.

വര്‍ഷം 2000, ഡിസംബര്‍. ക്രിസ്തുമസ് പരീക്ഷക്ക് മുമ്പുള്ള അവസാനത്തെ അദ്ധ്യാഹ്ന ദിനം. കയ്യില്‍ മടക്കി പിടിച്ച ചെറു കഷ്ണം പേപ്പറില്‍ അവളുടെ പേരായിരുന്നു, മുന്നില്‍ അവള്‍ക്കുള്ള സമ്മാനവും. മാനം കാണാത്ത മയില്‍ പീലിയും, മുറ്റത്തെ ഓണവും, മാവിന്‍ ചുവട്ടിലെ പ്രണയവും അരങ്ങൊഴിഞ്ഞു കൊണ്ടിരുന്ന കാലഘട്ടം. മനസ്സിലെ ഇഷ്ടം നിറങ്ങള്‍ ചേര്‍ത്ത് ഒരു കുഞ്ഞു ബ്രഷിലൂടെ കടലാസ്സിലേക്ക് പകര്‍ത്തി കൊണ്ട് വന്നിരുന്നൂ അവന്‍. കാരണം അവനു “Christmas Friend” ആയി കിട്ടിയത് അവളെ തന്നെയായിരുന്നു. ഒടുവില്‍ അവന്റെ ഊഴമെത്തിയപ്പോള്‍ അവന്‍ ആ ചിത്രവും ഒപ്പം അവളുടെ ഉള്ളിലെ അവനറിഞ്ഞ കവയിത്രിക്കായി ഒരു ഹീറോ പേനയും അവള്‍ക്കു നേരെ നീട്ടി : “Haappy Christmas“. ഒരു ചെറു പുഞ്ചിരിയോടെ അത് സ്വീകരിച്ച ശേഷം “Thanks.” തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ അവനോടു: “പോകല്ലേ. എനിക്കും ഒരു കൂട്ടം തരാനുണ്ട്‌. എന്റെ “Christmas Friend” ഉം ഇയാളു തന്നെയാ“. അതവനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഒരു 8 വരി ആശംസാ കവിതയും ഒപ്പം ഒരു ചായക്കൂട്ടും അവളും കൈമാറി. അല്പം ഇടറിയ സ്വരത്തില്‍ ഒരു “Thanks a lot!” അവന്‍ പറഞ്ഞു, പുഞ്ചിരിച്ചു കൊണ്ടവള്‍ തിരികെ നടന്നു.

“കുഞ്ഞു മഞ്ഞുതുള്ളികള്‍ പെയ്തിറങ്ങുന്നു;
ഡിസംബറെത്തി, ഒപ്പം ക്രിസ്തുമസും.
സാന്റയുടെ കുപ്പായം ഞാനണിയുന്നു…
നിറങ്ങളുടെ ലോകത്തെ കൂട്ടുകാരനു
സമ്മാനം നല്കാനായി!
ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍!!!”

ഒരുപാട്‌ ഉദയാസ്തമയങ്ങള്‍ പിന്നെയും കടന്നു പോയി. “Try” ചെയ്യുന്നതിലുള്ള അവന്റെ വിമുഖത കാരണം അവര്‍ സമാന്തര രേഖകളായി തന്നെ സ്കൂള്‍ ജീവിതം അവസാനിപ്പിച്ചു. രണ്ടും രണ്ടു വഴിക്ക്‌ പോയി. ഫാനിന്റെ കാറ്റടിച്ചു ജീവിതത്തിന്റെ താളുകള്‍ തിരികെ മുന്നിലേക്ക്‌ മറിഞ്ഞു. ഭൂതകാലം വര്‍ത്തമാനം നിര്‍ത്തി. വീണ്ടും ഫേസ്ബുക്കിലേക്ക്…

ഫോട്ടോയില്‍ ടാഗ്‌ ചെയ്തില്ലായിരുന്നിട്ടും വളരെ പെട്ടന്നു തന്നെ അവളുടെ ഫേസ്ബുക്ക് പ്രോഫൈല്‍ അയാള്‍ തപ്പിയെടുത്തു. കവര്‍ ഫോട്ടോ വളരെ സുപരിചിതമായിരുന്നു, അതു മറ്റൊന്നുമല്ല, അയാളുടെ പഴയ ക്രിസ്മസ് സമ്മാനം – ടേബിള്‍ ലാമ്പിന് മുന്നിലിരുന്നു കവിത എഴുതുന്ന പെണ്‍കുട്ടിയുടെ ചിത്രം. പിന്നെ അയാള്‍ ഒന്നും നോക്കിയില്ല, കൊടുത്തു ഒരു ഫ്രണ്ട് റിക്വസ്റ്റ്. അധികം താമസിയാതെ തന്നെ ഒരു നോട്ടിഫിക്കേഷന്‍ വന്നു, റിക്വസ്റ്റ് സ്വീകരിച്ച വിവരം അറിയിച്ചു കൊണ്ട്‌..

അവളുടെ ചാറ്റില്‍ ഒരു “🙂” പ്രത്യക്ഷപ്പെട്ടു. അയാള്‍ക്കും തിരികെ ഒരു “🙂” കിട്ടി.
എന്നെ മനസിലായോ?
പിന്നേ… എന്റെ വരികള്‍ കവര്‍ ഫോട്ടോയില്‍ കണ്ടു… ഇതൊക്കെ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ടോ?
അതു തന്നെയാ എനിക്കും ചോദിക്കാനുള്ളത്. ഈ പടം ഞാന്‍ പോലും മറന്നുപോയതായിരുന്നു
:). ഇപ്പോള്‍ എവിടാ? എന്തു ചെയ്യുന്നു?
ഞാന്‍ ഇപ്പോഴും തിരുവനന്തപുരത്ത് തന്നെയാ. സെക്രട്ടേറിയേറ്റിലാ ജോലി. status കണ്ടു, കല്യാണമൊക്കെ കഴിഞ്ഞല്ലേ? husband എന്തു ചെയ്യുന്നു?
ടെക്‌നോപാര്‍ക്കിലാ, ഞാനും അവിടാ. പിന്നെ എന്തൊക്കെയുണ്ട്‌?
“ഓഹ്. എന്തു പറയാനാ, അങ്ങനെ പോകുന്നു. മറഞ്ഞുപോയ കാലത്തോട് കുശലം ചോദിക്കാന്‍ വീണ്ടുമൊരു ആഗ്രഹം തോന്നി. ഫോട്ടോ കണ്ടപ്പോള്‍ തന്നെ ഒരു ഫ്രണ്ട് രിക്വെസ്ട് ഇട്ടത്. . അതിരിക്കട്ടെ, ഇപ്പോഴും എഴുതാറുണ്ടോ?

……

ഒടുവില്‍ പതിവുപോലെ ഒരു “Bye.. Gudnite.. TC” പറഞ്ഞു ആ ചാറ്റ് അവസാനിച്ചു. ദിവസങ്ങള്‍ കടന്നു പോയി. അയാള്‍ വീണ്ടും കവര്‍ ഫോട്ടോ മാറ്റി, ഒപ്പം പുതിയ ഫ്രണ്ട് റിക്വസ്റ്റുകളും അയച്ചു…..

Advertisements

How's it? Your comments and suggestions...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s