February 14

Posted: February 14, 2014 by Sankar Vijayakumar in Malayalam
Tags: , , , , , , ,

February 14 – Valentines day..

Valentine's Day - February 14

February 14 – Valentine’s Day

പ്രണയാര്‍ദ്രമായ ഒരു മനസ്സ്‌ മറ്റൊരു മനസ്സില്‍ ഇതേ പ്രണയം തേടുന്ന ദിനം, അല്ലെങ്കില്‍ ഇതിനു വേണ്ടി തന്നെ കാരണവന്മാര്‍ കല്‍പ്പിച്ചു തന്ന, കലണ്ടറില്‍ അച്ചടി മഷിയില്‍ പതിയാതെ പേന കൊണ്ടും പെന്‍സില്‍ കൊണ്ടും ഏറ്റവുമധികം അലങ്കാരപ്പണികളാല്‍ അലങ്കോലപ്പെടുത്തി വരുന്ന ദിവസം. “എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ..” എന്ന ഡയലോഗില്‍ പറയുന്ന ആ സമയം, പ്രസ്തുത വിഷയത്തിനു വേണ്ടി നീക്കി വച്ചിരിക്കുന്നത് ഈ 24 മണിക്കൂറാണെന്നാണ് പ്രാചീന കാലം മുതല്‍ക്കേയുള്ള വിശ്വാസം. സ്വാതന്ത്ര്യ ദിനത്തില്‍ മാത്രം ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ഫോട്ടോയായി ഇന്ത്യന്‍ പതാകയിട്ട് രാജ്യസ്നേഹം വാരി വിതറുന്ന ചേട്ടന്മാര്‍ എല്ലാ കൊല്ലവും ഈ ദിവസം സ്വന്തം ഹൃദയം പറിച്ചെടുത്തു വയ്ക്കുന്നതാണെന്ന ഭാവത്തില്‍ വെറുതെ ഒരു “ലൗ” ചിഹ്നം പ്രൊഫൈലില്‍ ഇടും – ഒരു കാര്യവുമില്ലാതെ. മറ്റെല്ലാ ദിവസവും അവധിയാകാന്‍ പ്രാര്‍ഥിക്കുന്ന നമ്മള്‍ ഈ ഒരു ദിവസം മാത്രം അവധി ആഗ്രഹിക്കില്ല. കാരണം.. കാരണം… കാരണം .. അങ്ങനെ കാരണങ്ങള്‍ പലതുണ്ടതിന്. ബസ് സ്റ്റോപ്പുകളും സ്കൂളും കോളേജും ഓഫീസും ഒക്കെയാണല്ലോ സാധാരണയായി മനസ്സില്‍ അമ്പു തറക്കുന്ന ആ നിമിഷത്തിനു സാക്ഷീയകേണ്ടി വരുന്നത്‌. അപ്പോള്‍ പിന്നെ അവധിയായാല്‍ എങ്ങനെയാ?

‘മറുപടി ഉടനെ പറയണ്ട. നന്നായി ആലോചിച്ചു ഒരുപാട്‌ സമയമെടുത്തു ഒരു “യെസ്” പറഞ്ഞാല്‍ മതി’ – തുടക്കം പല സ്റ്റൈലുകളില്‍ പല പല പരീക്ഷണങ്ങള്‍ നടത്തുന്നതായാലും ഒടുക്കത്തെ ഡയലോഗ്‌ ഇതാണ്.

ചില പ്രതികരണങ്ങള്‍:

 1. “അളിയാ.. വല്ലതും നടക്കുമോ?”
  “എല്ലാം സെറ്റ് ആണ്.. ലോ ലവളൊന്ന് ഇങ്ങോട്ട്‌ തിരിഞ്ഞു നോക്കേണ്ട താമസം, ഞാന്‍ ഓടി പോയി കാര്യങ്ങളെല്ലാം വെട്ടി തുറന്നങ്ങ് പറയും. പിന്നെ എല്ലാം ദൈവം നോക്കിക്കോളും. രാവിലെ വീട്ടില്‍ ചമ്മന്തി അരക്കാന്‍ വച്ചിരുന്നതുള്‍പ്പെടെ തേങ്ങാ 3 എണ്ണമാ ഇന്നു ഗണപതിക്കടിച്ചത്. അതിന്റെ ഫലമെങ്കിലും കാണാതിരിക്കുമോ!! പക്ഷേ മണിക്കൂറൊന്നായി ഞാനിവിടെ പോസ്റ്റ് പോലെ നില്‍ക്കാന്‍ തുടങ്ങിയിട്ട്‌. പേരിനു ഒരു കാറ്റ് പോലും ഇങ്ങോട്ടടിക്കുന്നില്ല.”
  “മിടുക്കന്‍. ഇത്രേം നേരം ഒരുത്തിയെ അവിടെ കാത്തുനിര്‍ത്തിയിട്ട് നീയിങ്ങനെ വെയിലും കൊണ്ട് നിന്നോ. ഇതാണ് ദൈവം എറിയാന്‍ അറിയാവുന്നവന്റെ കയ്യില്‍ തേങ്ങാ കൊടുക്കില്ലാന്നു പറയുന്നത്…”
  ” 🙄 !!!”
 2. “ഡേയ്, എന്തായി?”
  “ഓ.. എന്തു പറയാനാ.. അത്‌ പോയി. ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ. ഒന്നാം ക്ലാസ്സ് മുതല്‍ ഒരുമിച്ചു പഠിച്ചവനാ, എന്നാലും അവന്‍ എന്നോട്‌… 😥 “
 3. “നമ്മളിതൊക്കെ എത്ര കണ്ടിരിക്കുന്നു? ഇതൊക്കെ ചുമ്മാ, വെറുതെ ആളെ പറ്റിക്കാനായിട്ട്‌.. ഒന്നും നടക്കില്ല.. വാലന്‌ടൈന്സ് ഡേ പോലും.. 😕 “
 4. “ആലോചിച്ചു മറുപടി പറയാമെന്നാ പറഞ്ഞത്. പക്ഷേ ഒറ്റക്ക് ആലോചിക്കുമോ ചേട്ടന്മാരോട്‌ ആലോചിക്കുമോ എന്നു പറഞ്ഞില്ല.. പടച്ചോനെ എന്നെ കാത്തോണേ 😯 “.
 5. “നീ എന്തു ഗിഫ്റ്റാ ഇന്ന് കൊടുക്കാന്‍ പോണത് ?”
  “ഗിഫ്റ്റാ? ഗിഫ്റ്റൊന്നുമില്ലാ.. എങ്ങനേലും ഇതൊന്ന് പറഞ്ഞൊപ്പിക്കണം. സിനിമേല് കാണുന്നപോലൊന്നുമല്ല, ഒടുക്കത്ത ടെന്‍ഷനാടാ”
  “ടാ. നീ ഈ താജ്-മഹല്‍ എന്നു കേട്ടിട്ടുണ്ടോ? അതു കല്യാണത്തിനു മുമ്പാണോ ശേഷമാണോ കെട്ടിയത്?”
  “അറിയില്ല. എന്താ കാര്യം?”
  “എനിക്കുമറിയില്ല. പക്ഷേ കെട്ടുന്നതിനു മുമ്പാകാനാ ചാന്‍സ്. കെട്ടി കഴിഞ്ഞു ഇതൊക്കെ കെട്ടി കൊടുത്തിട്ടെന്തിനാ ❓ “
 6. “ഓ പിന്നെ! ഒരു വാലന്‌ടൈന്സ് ഡേ. മനുഷ്യന്‍ സമാധാനമായി ഒന്നു കിടന്നുറങ്ങട്ട് 😡 !!”
 7. “Yet Another Good Friday”
  “ഫേസ്ബുക്ക് സ്റ്റാറ്റസ്‌ കണ്ടു.. വലിയ സന്തോഷത്തിലാണെന്ന് തോന്നുന്നു. എന്താണ്?”
  “എന്തു സന്തോഷം? നീ ആരു ഇംഗ്ലണ്ടീന്ന് എത്തിയ സായിപ്പോ?
  “എന്താ? എന്തു പറ്റി?”
  “Good Friday എന്നു വച്ചാല്‍ ദുഖ വെള്ളി ആണെന്ന് പോലും നിനക്കറിയില്ലേ? 😐 “

 
അങ്ങനെ ഒരുപാട് പേര്‍ക്ക്‌ ഒരുപാട്‌ പുതിയ അനുഭവങ്ങള്‍ സമ്മാനിക്കാനായി വീണ്ടുമൊരു പ്രണയ ദിനം. വാട്സാപ്പും ഫേസ്ബുക്കും ട്വിറ്ററും പ്രണയ സന്ദേശങ്ങളും തേപ്പ് ഡയലോഗുകളും കൊണ്ട്‌ വിജ്രംഭിക്കുന്ന ദിവസം, അതുപോലെ തന്നെ പ്രൊഫൈല്‍ പടങ്ങളും . അപ്പോള്‍ പിന്നെ ഇവിടെയും എന്തെങ്കിലും കിടക്കട്ടെ എന്നു ഞാനും കരുതി. എന്തായാലും ഇതൊന്നും കണ്ടും കേട്ടും നിങ്ങള് പേടിക്കേണ്ട. എന്നും ഇതു പോലെ വെള്ളിയാഴ്ച്ച ആകൂലല്ലോ 😆 !!

Advertisements
Comments

How's it? Your comments and suggestions...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s