Request for Leave!!!

Posted: August 16, 2014 by Sankar Vijayakumar in Malayalam
Tags: , , , , ,
2013 ആഗസ്റ്റിലെ അത്ര മനോഹരമല്ലാത്ത ഒരു പകല്‍. സമയം 2 കഴിഞ്ഞു. മനോഹരന്‍ എന്നത്തേയും പോലെ അന്നും ജോലി തിരക്കിലാണ്‌. അനന്തമായ ജോലി. വെള്ളത്തില്‍ വീണ ചായക്കൂട്ട്‌ പോലെ അനാവശ്യമായ ചിന്തകള്‍ കൊണ്ട്‌ അവന്റെ മനസ്സ്‌ കാട് കേറുകയാണ്‌. പറന്നു പോകുന്ന മനസ്സിനെ ജോലിയില്‍ തളച്ചിടാന്‍ പാടുപെടുകയാണവന്‍. കാരണം അവളുടെ കല്യാണമാണ്‌. ഒന്നര വര്‍ഷത്തെ അജ്ഞാത പ്രണയത്തിനു നാളെ ആരുമറിയാതെ എന്നെന്നേക്കുമായി തിരശീല വീഴും. അവള്‍ കല്യാണം വിളിച്ചു തുടങ്ങിയതില്‍ പിന്നെ അവളുടെ കണ്ണില്‍ പെടാതെ കുറച്ചു ദിവസമായി ഒഴിഞ്ഞു മാറി നടക്കുകയാണവന്‍. അങ്ങനെ ഒരു സാഹചര്യം വന്നാല്‍ അതെങ്ങനെ നേരിടണമെന്ന് അവനറിയില്ല. ഒരു പക്ഷേ കൈകള്‍ വിറച്ചേക്കാം, കണ്ണുകള്‍ നിറഞ്ഞേക്കാം, ആ പേടിയായിരുന്നു ഇന്നലെ വരെ അവന്റെ മനസ്സില്‍.

നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഫോണ്‍ മുഴങ്ങി. അലക്ഷ്യമായി കൈ നീട്ടി ഫോണെടുത്ത്‌ ഒരു “ഹലോ” പറഞ്ഞു.
“ഹെലോ.. മനോഹരനല്ലേ, ഇതു ഞാനാ!”
അവിചാരിതമായ ആ ഫോണ്‍ കോള്‍ അവനെ ഞെട്ടിച്ചു. വിശ്വാസം വരാതെ ഫോണ്‍ ഡിസ്പ്ലെയില്‍ നോക്കി. അതേ അവള്‍ തന്നെ. എന്തു ചെയ്യണമെന്നറിയാതെ ഫോണ്‍ വീണ്ടും ചെവിയോട് ചേര്‍ത്തു വച്ചു.
“വെരി സോറി. ഞാന്‍ കല്യാണം വിളിക്കാന്‍ വിട്ടു പോയി. ഞാന്‍ അവിടെ വന്നപ്പോള്‍ മനോഹരന്‍ സീറ്റില്‍ ഇല്ലായിരുന്നു. എല്ലാം അറിഞ്ഞു കാണുമല്ലോ, അല്ലേ? മനോഹരന്‍ ഉറപ്പായും വരണം. പതിനൊന്നരക്കും പന്ത്രണ്ടിനും ഇടയിലാണു മുഹൂര്‍ത്തം. വരുമല്ലോ അല്ലേ?”
“ഞാന്‍ വരാം.”
“അപ്പോള്‍ ശരി. അല്പം തിരക്കിലാണ്‌. ഇതുപോലെ ഒത്തിരി പേരെ വിട്ടുപോയിട്ടുണ്ട്‌. കല്യാണത്തിനു കാണാം. ബൈ.”
“ഓക്കെ ബൈ.”

ആ ഞെട്ടല്‍ മാറി ഒരു തീരുമാനമെടുക്കാന്‍ അവന് ഒരുപാട്‌ സമയം വേണ്ടി വന്നു. ഒടുവില്‍ മനോഹരന്‍ ലീവിന്‌ അപ്ലൈ ചെയ്തു. ഉത്തരം കിട്ടാത്ത ഒരുപാടു ഈമെയിലുകള്‍ മുന്‍പ്‌ അയച്ചിട്ടുണ്ടെങ്കിലും ഇന്നയച്ച ഈമെയിലിനു ഒട്ടും പ്രതീക്ഷിക്കാതെ ഉടന്‍ തന്നെ ഒരു മറുപടി വന്നു.

Manoharan,

This is not at all a professional way to apply leave. You need to report me at least 3-4 days before the leave date and not on the day before, after all marriage is not fixed quickly. You’re a senior software engineer and you must be more responsible to your work.

Regards,
Baiju Nair

ആകെ മൊത്തത്തില്‍ ജീവിതം വെറുത്ത് ഇരിക്കുന്ന അവസ്ഥയില്‍ ഇതു പോലൊരു മറുപടി കൂടി കണ്ടപ്പോള്‍ മനോഹരന്‍ കൂടുതല്‍ പ്രതിസന്ധിയിലായി. പോരാത്തതിനു ആ ഈമെയിലില്‍ കമ്പനി മുതലാളിമാരേയും ചേര്‍ത്തിരുന്നു. ഒടുവില്‍ മനോഹരന്‍ ഇങ്ങനെ മറുപടി അയച്ചു:

.
.
.
.
.
.
.
.
.
.
.

Hi Baiju,

എന്നെ ഇന്നാണ് കല്യാണം വിളിച്ചത്‌.

Thanks,
Manoharan

Advertisements

How's it? Your comments and suggestions...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s