Miss you…

Posted: November 2, 2014 by Sankar Vijayakumar in Malayalam
Tags: , , , , , ,
ചായം തേയ്ക്കാത്ത ചുവരില്‍ വെറുമൊരു ഇരുമ്പാണിയെ വിശ്വസിച്ച് കാലങ്ങളായ്‌ ആ ഛായാ ചിത്രം ആരും ശ്രദ്ധിക്കാതെ പൊടി പിടിച്ചങ്ങനെ കിടന്നു. ഛായാചിത്രത്തിലെ പഴയ കാരണവര്‍ ജീവിതം പോക്കറ്റില്‍ കൊണ്ട്‌ നടക്കുന്ന തന്റെ ന്യൂ ജനറേഷന്‍ കാഴ്ചകള്‍ സസൂക്ഷ്മം വീക്ഷിച്ചു പോന്നു. കനത്ത മഴയും ഇടിയും മിന്നലും എന്നു വേണ്ട എല്ലാം കൊണ്ടും ആകെ ബഹളമയമായ ഒരു ദിവസം. ആരെയും വീടിനു പുറത്തേക്ക്‌ കാണുന്നില്ല. പ്രകൃതി ഒന്നടങ്ങിയപ്പോള്‍ കുടുംബത്തിലെ വികൃതിയായ ഇളയ സന്തതി പുറത്തേക്ക്‌ വന്നു. എന്തോ തിരയുന്നത് പോലെ അവന്‍ ചുറ്റും നോക്കി. വീണ്ടും അകത്തേക്ക്‌ പോയി. അല്‌പ സമയത്തിനകം ഒരു ചെറിയ തുണികഷ്ണവുമായി വീണ്ടും ഉമ്മറത്ത്‌ പ്രത്യക്ഷപ്പെട്ടു. കസേര ചുവരിനോട് ചേര്‍ത്ത്‌ വലിച്ചിട്ട ശേഷം, അതില്‍ കയറി നിന്ന് അവന്‍ ആ പഴയ ചിത്രം തുടച്ചു വൃത്തിയാക്കി. ചില്ല് കൂട്ടിനുള്ളിലെ കാരണവരുടെ ഹൃദയം വിങ്ങിപ്പൊട്ടി. അല്‍പ സമയത്തിനകം ഫേസ്ബുക്കില്‍ ഒരു ഫോട്ടോ പോസ്റ്റ് വന്നു, ഒപ്പം ഒരു അടിക്കുറിപ്പും : “15th Anniversary. Miss You Grandpa”!!

Advertisements
Comments
  1. Anwar Wahab says:

    haha superb… keep going man

    Like

  2. babu says:

    Great. Short but excellent …!!!.

    Like

How's it? Your comments and suggestions...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s