കണ്‍ണ്ട്രാക്ക്സ്‌!

Posted: January 12, 2015 by Sankar Vijayakumar in Malayalam
Tags: , , , , , ,
“അളിയാ, അവളുടെ വീട്ടുകാര്‍ നിന്റെ വീട്‌ കാണാന്‍ വന്നിട്ടെന്തായി? 4-5 വര്‍ഷമായി ഒരു സദ്യക്കു വേണ്ടി കാത്തിരിക്കുന്നു. ഈ വര്‍ഷമെങ്കിലും കാണുമോ?”

“ഓഹ്! എന്തു പറയാനാ!! ആകെ മൊത്തം കച്ചറയായി.”

“എന്തു പറ്റി? ”

“അവളുടെ അമ്മാവന് ഇപ്പോള്‍ ജാതകം നോക്കണം പോലും.”

“അതിന്‌ ജാതകം ചേരില്ലെന്ന് നേരത്തെ അറിഞ്ഞതല്ലേ?”

“അതേ.. അവള്‍ക്ക്‌ ചൊവ്വാദോഷമുണ്ട്‌.. ജാതക ചേര്‍ച്ചയില്ലേല്‍ കെട്ടാന്‍ പോകുന്നവന്‌ അതായത്‌ എനിക്ക്‌, അത്ര നല്ലതല്ല. നല്ലതല്ല എന്നു വച്ചാല്‍ വളരെ വളരെ മോശമാണ്‌.”

“ശ്ശേ. എന്നിട്ട്‌?”

“പിന്നെ എല്ലാരും കൂടി അതങ്ങോട്ട് ഏറ്റു പിടിച്ചു വലിയ തര്‍ക്കമായി. ജാതക പ്രകാരമുള്ള വരും വരായ്കകളും ദോഷങ്ങളും അറിഞ്ഞിരിക്കണമെന്നു ഒരു പക്ഷം.’വെറുതെ എന്തിനാ പിള്ളേരെ പേടിപ്പിക്കുന്നത്‌. അവരു സന്തോഷത്തോടെ ജീവിക്കട്ടെ ‘ എന്നു മറു പക്ഷം. അവസാനം അച്ഛന്‍ പറഞ്ഞു :’ഞാന്‍ എന്തായാലും എന്റെ മോന്റെ ജാതകം നോക്കില്ല. ബാക്കി നിങ്ങള്‍ക്ക് ഇഷ്ടം പോലെ ചെയ്യാം.’ അപ്പോഴാ എല്ലാരും ഒന്നടങ്ങിയത്‌.”

“ഉം. നിങ്ങള്‍ ഒരുമിച്ചു പഠിച്ചവരല്ലേ? പിന്നെന്താ കല്യാണം ഇത്രേം വൈകിയത്?”

“അവളുടെ അച്ഛന്‍ നേരത്തെ മരിച്ചതാ. അതുകൊണ്ട്‌ എല്ലാം മുന്‍കൈ എടുത്തു നടത്താന്‍ ആളില്ലാതെ വന്നു. കുടുംബഭാരം തലയിലാകുമോ എന്നു പേടിച്ച് ബന്ധുക്കള്‍ അകന്ന് നിന്നു. പണ്ടൊക്കെ ഒരു കുടുംബത്തില്‍ എന്തെങ്കിലും ദോഷം സംഭവിച്ചാല്‍ ബന്ധുക്കളെല്ലാം സഹായത്തിനു ഒറ്റക്കെട്ടായി നില്‍ക്കുമായിരുന്നു. ഇന്നിപ്പോള്‍ കല്യാണത്തിനും മറ്റു ചടങ്ങുകള്‍ക്കും എല്ലാരോടും ഒപ്പം വന്നു ഉണ്ടിട്ട് പോകുന്നവര്‍ മാത്രമായി ഈ ബന്ധുക്കള്‍ എന്നു പറയുന്ന വര്‍ഗം. ‘സ്വകാര്യതയും, സ്വന്തം കാര്യങ്ങളും’ മാത്രമാണ്‌ നമ്മുടെ ഈ ന്യൂ ജനറേഷന്‍ രക്തബന്ധങ്ങള്‍ വില കല്‍പ്പിക്കുന്നത്‌. ”

“നിനക്കു ജാതകത്തിലൊന്നും വിശ്വാസമില്ലേ?”

“ഹിന്ദുക്കള്‍ മാത്രമല്ലേ ജാതകം നോക്കുന്നുള്ളൂ.. ഇതൊന്നും നോക്കാത്ത എത്രയോ പേര്‍ സുഖമായി ജീവിക്കന്നു.എന്റെ ജാതകപ്രകാരം എനിക്ക്‌ 77 വയസ്സ്‌ വരെ ആയുസ്സ്‌ ഉണ്ട്‌. അതില്‍ ‘Terms and Conditions’ ഒന്നും ആരും പറഞ്ഞിട്ടില്ല.”

“നിന്നെ പേടിപ്പിക്കാന്‍ വേണ്ടി പറയുന്നതല്ല. പക്ഷേ ശാസ്ത്രത്തെ അങ്ങനെ തള്ളി പറയാന്‍ പറ്റില്ല. എന്റെ ഒരു ഫ്രണ്ടിന്റെ അമ്മൂമ്മ മരിക്കുന്നതിനു 1 ദിവസം മുന്നേ അവിടുത്തെ പട്ടി വീട്ടില്‍ നിന്ന് ഓടി പോയി. അമ്മൂമ്മ മരിച്ചു അടുത്ത ദിവസം അതു തിരിച്ചു വന്നു.. ഈ മൃഗങ്ങള്‍ക്ക് മരണം പോലെയുള്ള സംഗതികള്‍ നേരത്തെ അറിയാന്‍ പറ്റുമെന്നു കേട്ടിട്ടുണ്ട്‌.”

“അതിനു എന്റെ കല്യാണവും നിന്റെ ഫ്രണ്ടിന്റെ അമ്മൂമ്മയും തമ്മില്‍ എന്താ ബന്ധം?”

“അല്ലാ.. കല്യാണത്തിനു മുന്നേ വേണേല്‍…..
നീ വീട്ടിലൊരു പട്ടിയെ വാങ്ങിച്ചോ!!!”

” ❗ പ്ലിംഗ്!!! ”

 
 
 
 
 
 
 
 

(ഈ “പ്ലിംഗ്” ഇല്ലായിരുന്നേല്‍ ഇതു പോലെ പല പോസ്റ്റിലും അവസാനം “ഇതൊരു കോമഡിയാണ്‌” എന്ന് എഴുതി വയ്ക്കേണ്ടി വന്നേനെ !! )

Advertisements

How's it? Your comments and suggestions...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s