യാത്രക്കാരുടെ ശ്രദ്ധക്ക് …

Posted: March 9, 2015 by Sankar Vijayakumar in Malayalam
Tags: , , , , ,
സ്ഥലം: തമ്പാനൂര്‍ ബസ് സ്റ്റാന്‍റ്‌.
തീയതി: 2010 ആഗസ്റ്റ്‌ 4.

2010 ജുലൈ 14നു ടെക്‌നോ പാര്‍ക്കില്‍ ജോലിക്ക്‌ കയറിയ ഞാന്‍ അന്ന് ആദ്യമായി ശമ്പളം കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു.17 ദിവസത്തെ ശമ്പളം ഒരുപാടൊന്നും ഇല്ലെങ്കിലും ആദ്യത്തെ ശമ്പളത്തിന് വല്ലാത്തൊരു പ്രത്യേകതയുണ്ടല്ലോ..

ഒരു പാലോട്‌ ബസും ഒരു വിതുര ബസും മുന്നിലും പിന്നിലുമായി കിടക്കുന്നു. രണ്ടും നെടുമങ്ങാട് വഴിയാണ് പോകുന്നത്‌. എനിക്കും നെടുമങ്ങാട് ആണ് പോകേണ്ടത്‌. മുന്നില്‍ കിടക്കുന്ന ബസ്‌ ആദ്യം പോകും എന്നു പൊതുവേ ഒരു ധാരണയൂണ്ട്. അതു കൊണ്ട്‌ തന്നെ ഞാന്‍ എത്തുമ്പോള്‍ പാലോട്‌ ബസില്‍ സീറ്റൊന്നും ഒഴിവില്ലായിരുന്നു. വിതുര ബസില്‍ നാലാമത്തെ വരിയില്‍ ഇടത് വശത്ത്‌ ജന്നലിനടുത്തായി ഞാനിരുന്നു.

അല്‍പ സമയം കഴിഞ്ഞ്‌ ഒരാള്‍ കൂടി ബസില്‍ കയറി. കാവി നിറത്തിലുള്ള വസ്ത്രം. നന്നേ ശോഷിച്ച ശരീരം, ക്ഷീണിച്ച മുഖം. ഏറ്റവും മുന്നിലെത്തിയപ്പോള്‍ തിരിഞ്ഞ് യാത്രക്കാരെ അഭിമുഖീകരിച്ച് അയാള്‍ നിന്നു:

“ആദ്യമേ തന്നെ ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ, ഈ കൂട്ടത്തില്‍ എന്നെ അറിയുന്നവര്‍ ഉണ്ടെങ്കില്‍ ദയവായി പരിചയം നടിക്കരുത് . തിരിച്ചും അങ്ങനെ തന്നെ. എന്റെ പേരു രാമചന്ദ്രന്‍ പിള്ള. അല്പം ദൂരെ നിന്നാണ്. എനിക്കൊരു മകളുണ്ട്‌. ബി എ ക്ക്‌ പഠിക്കുന്നു. നന്നായി പഠിക്കും. മിടുക്കിയാണ്. ഞങ്ങള്‍ക്ക് അവള്‍ മാത്രമേയുള്ളൂ. ഈ അടുത്താണ് അവള്‍ക്ക് ഒരു രോഗമുണ്ടെന്നു അറിയുന്നത്‌. ചികിത്സക്ക്‌ ഒരുപാടു പൈസ വേണം. ടൂട്ടോറിയല്‍ കോളേജില്‍ കണക്ക് പഠിപ്പിച്ചും വീട്ടില്‍ ടൂഷനെടുത്തും കിട്ടുന്നത്‌ ഒന്നിനും തികയുന്നില്ല. ദേഹമനങ്ങി പണിയെടുക്കാന്‍ ഈ ശരീരമൊട്ടനുവദിക്കുന്നുമില്ല. വീട്ടുകാരത്തിയെ നന്നായി അറിയാവുന്നത്‌ കൊണ്ട് ഒന്നുമറിയിച്ചിട്ടില്ല. ദൂരെ ഒരു കൂട്ടുകാരനെ കാണാന്‍ പോകുന്നെന്ന് പറഞ്ഞാ വീട്ടില്‍ നിന്നിറങ്ങിയത്‌. നിങ്ങള്‍ എന്നെ സഹായിക്കണം. നിങ്ങള്‍ തരുന്ന 25 പൈസ പോലും എനിക്ക് വളരെ വലിയ സഹായമാകും. ഉള്ളവര്‍ മാത്രം തന്നാല്‍ മതി. നാട്ടില്‍ പിള്ള വലിയ അഭിമാനിയാ.. അവിടെ ഇതു പോലെ യാചിക്കാന്‍ പറ്റില്ല. അങ്ങനെ വല്ലതും വീട്ടില്‍ അറിഞ്ഞാല്‍… (ശബ്ദം ഇടറി നിര്‍ത്തുന്നു..) അതുകൊണ്ട്‌ നിങ്ങളുടെ കൂട്ടത്തില്‍ എന്നെ അറിയുന്നവര്‍ ഉണ്ടേല്‍ ദയവൂ ചെയ്തു ഇത്‌ മറ്റാരോടും പറയരുത്‌.. നിങ്ങളെ ബുദ്ധിമുട്ടിക്കേണ്ടി വന്നതില്‍ ക്ഷമ ചോദികുന്നു, എന്റെ മുന്നില്‍ വേറെ വഴികളൊന്നുമില്ല..”

ഇത്രയും പറഞ്ഞു അയാള്‍ ഓരോരുത്തരോടായി കൈ നീട്ടി.

ചിലര്‍ മുഖം തിരിച്ചിരുന്നു.
“ഇതൊക്കെ വെറും പറ്റിപ്പാ..” എന്നു മറ്റു ചിലര്‍.
ചിലര്‍ പൈസ കൊടുത്തുത്‌ സന്തോഷത്തോടെ തൊഴുതുകൊണ്ട്‌ വാങ്ങി.

ഒടുവില്‍ എന്റെ സീറ്റിലെത്തിയപ്പോള്‍ ഞാന്‍ ഒരു 5 രൂപ എടുത്തു നീട്ടി.
എന്റെ കൈ തിരികെ മടക്കിക്കൊണ്ട്‌ അയാള്‍ പറഞ്ഞു: “വേണ്ടാ.. നാളെ സ്കൂളില്‍ പോകാനുള്ളതല്ലേ.. വീട്ടില്‍ വഴക്ക് പറയില്ലേ?”
“സ്കൂളും കോളേജും കഴിഞ്ഞു.. ഇപ്പോള്‍ ജോലിയുണ്ട്.. ഇതിരിക്കട്ടെ.” എന്നു പറഞ്ഞപ്പോള്‍ അയാളത് ചിരിച്ചു കൊണ്ട്‌ വാങ്ങി.

അപ്പോഴേക്കും ഡ്രൈവര്‍ എത്തി ബസ്‌ സ്റ്റാര്‍ട്ട് ചെയ്തു. മുന്നിലെ ബസില്‍ ഇരുന്നവര്‍ വേഗം ഇറങ്ങി ഈ ബസില്‍ കയറാന്‍ തിരക്ക്‌ കൂട്ടി തുടങ്ങി.

ബസില്‍ നിന്നിറങ്ങിയ ആ മനുഷ്യന്റെ കണ്ണുകള്‍ ബസിനുള്ളില്‍ ആരെയോ തിരയുന്നതായി തോന്നി. തിരച്ചില്‍ കഴിഞ്ഞപ്പോള്‍ ചൂണ്ട് വിരല്‍ ചുണ്ടോട് ചേര്‍ത്തു കൈ കൂപ്പി “ദയവായി ആരോടും പറയല്ലേ” എന്ന അര്‍ത്ഥത്തില്‍ ഒരു നിമിഷം നിന്നു. പിന്നെ നിറ കണ്ണുകളോടെ നടന്നകന്നു.

Advertisements
Comments
 1. hamsakoyya says:

  🙂

  annonnum ingane oru kadha paranju kettilla..

  (ijju kaay koduttu ennatu satyam tannanaa monee??)

  Liked by 1 person

 2. മനോ says:

  gud one da..:)

  Liked by 1 person

 3. nirmalkv says:

  simple and great one da 🙂 gud presentation too (Y)

  Liked by 1 person

 4. Arun says:

  kollaam Sankar..ithokke kaiyyilundayirunnu alle?

  Liked by 1 person

How's it? Your comments and suggestions...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s