Shimla – Manali

Posted: May 18, 2015 by Sankar Vijayakumar in Malayalam
Tags: , , , , , ,

wake-up-call

ഡെല്‍ഹി – ഹര്യാനാ – ഷിംല – കുളു – മണാലി – ചണ്ഡീഗഢ് – പഞ്ചാബ്‌ – ഡെല്‍ഹി. ഏപ്രില്‍ 28 മുതല്‍ മേയ് 3 വരെ നീണ്ട 6 ദിവസത്തെ വിനോദ യാത്രയില്‍ നിന്ന് കുഴിച്ചെടുത്താണു ഈ പോസ്റ്റ്. ഇതൊരു യാത്രാ വിവരണമല്ല, കഥയുമല്ല –
ബീച്ചില്‍ പോയിട്ട്‌ തിരിച്ചു വീട്ടിലെത്തി, അകത്ത് കയറും മുന്നേ ഡ്രെസ്സില്‍ പറ്റിയ മണല്‍ നമ്മള്‍ ഒന്നു കൂടി തട്ടി കളയുമല്ലോ, അതു പോലെ യാത്രക്കിടയില്‍ മനസ്സില്‍ പതിഞ്ഞ ചില സന്ദര്‍ഭങ്ങള്‍ ഇവിടെ പകര്‍ത്തുന്നു.. അത്ര തന്നെ…

 • സെല്‍ഫി പുള്ളെ:
  കഴിഞ്ഞ ഏപ്രില്‍ 26ന്‌ ഞങ്ങളുടെ പ്രതീക്ഷള്‍ക്ക് മേല്‍ കരി നിഴല്‍ വീഴ്ത്തിക്കൊണ്ട്‌ നേപ്പാളില്‍ ഭൂകമ്പമുണ്ടായി. ആയിരക്കണക്കിനു ജീവന്‍ അപഹരിച്ച പ്രകൃതി ക്ഷോഭത്തിന്റെ ദൃശ്യങ്ങള്‍ ടീ വി ചാനലുകളിലും പത്രങ്ങളിലും ഫേസ്ബുക്കിലും മറ്റു മാധ്യമങ്ങളിലും നിറഞ്ഞു. വീട്ടുകാരെ പേടിപ്പിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തു വേണം!! ഒരു പ്ലാന്‍ B യെ പറ്റി ചിന്തിക്കണോ എന്നു പോലും സംശയിച്ച നിമിഷം. പക്ഷേ When we go for plan B, we need to drop our Best plan!! ഭാഗ്യവശാല്‍ ഡെല്‍ഹിയില്‍ അപകടങ്ങള്‍ ഒന്നും സംഭവിച്ചില്ല എന്നു വിവരം കിട്ടിയതിനെ തുടര്‍ന്നു വീട്ടില്‍ നിന്ന് അല്പം പേടിയോടെ ആണെങ്കിലും പച്ച കൊടി വീശി. 28 നു അതി രാവിലെ 4 മണിയോടെ എയര്‍ പോര്‍ട്ടിലെത്തി ചെക്ക്‌ ഇന്‍ ചെയ്തു. പിന്നെ തിരികെ കേരളത്തില്‍ എത്തുന്നത്‌ വരെ സെല്‍ഫി മയം!!
 • കൃഷ്ണാ ഭായ്:
  ട്രാവല്‍ ഏജന്‍സിക്കാര്‍ ഞങ്ങള്‍ക്ക് വേണ്ടി ഏര്‍പ്പാട്‌ ചെയ്ത കാറിന്റെ ഡ്രൈവറാണു കൃഷ്ണാ ഭായ്. പ്രായം പറയാനാകാത്ത രൂപം. കാക്കിയോടടുത്ത ചന്ദന നിറത്തിലുള്ള വേഷം. ഉള്ളില്‍ ഒരു ചെന്നൈ സൂപ്പര്‍ കിംഗ്സ് ജേര്‍സിയും (മേയ് 3 നു യാത്ര അവസാനിക്കുന്നത്‌ വരെ ഇതു തന്നെയായിരുന്നു വേഷം !! ). ഹിന്ദിയാണ്‌ മാതൃ ഭാഷ, കുറച്ചു ഇംഗ്ലീഷ് വാക്കുകളും കയ്യിലുണ്ട്. സഞ്ചയ് ദത്തിന്റെ മുന്നാ ഭായി സ്റ്റൈലിലാണ്‌ സംസാരം, പക്ഷേ സണ്ണിയുടെ കടുത്ത ആരാധകനാണ്‌. സണ്ണി എന്നു പറയുമ്പോള്‍ പഴയ സണ്ണി ഡിയോള്‍, അല്ലാതെ പുതിയതല്ല (അയ്യേ..). ആക്ഷന്‍ ചിത്രങ്ങളോട് ഭായിക്കുള്ള കമ്പം യാത്രയിലുടനീളം പ്രകടമായിരുന്നു. ഇടക്കിടെ “ഇവിടെ വച്ചു സണ്ണി ഡിയോള്‍ ഒരു പാട്‌ ഇടി കൊടുത്തിട്ടുണ്ട്‌ (സണ്ണി ഡിയോള്‍ നെ ബഹുത്ത്‌ മാരാ യഹാം പര്‍)” എന്നൊക്കെ പറയുന്നുണ്ടായിരുന്നു. പിന്നെ അക്ഷയ്‌ കുമാര്‍, സല്‍മാന്‍ ഖാന്‍, രജിനി കാന്ത് എന്നിവരേയും ബഹുത്ത്‌ പസന്ത്‌ ഹേ! കുറേ ഹിന്ദി പടങ്ങളെ പറ്റി പറഞ്ഞപ്പോള്‍ ഞങ്ങള്‍ തിരിച്ചു ചോദിച്ചു – മോഹന്‍ ലാലിനെ അറിയാമോ എന്നു (കമ്പനി പടത്തിലൊക്കെ അണ്ണന്‍ തകര്‍ത്തഭിനയിച്ചതാണല്ലോ). അതിനുത്തരം ഇതായിരുന്നു: “മോഹന്‍ ലാല്‍? വോ കോന്‍ ഹേ?”. It’s time for Pongala !! പൊങ്കാല ഇടാന്‍ പോകുന്ന ഭക്ത ജനങ്ങളുടെ ശ്രദ്ധക്ക് – ഭായിക്ക് 2 ഫേസ് ബുക്ക് അക്കൗണ്ടുകളുണ്ട്. അതില്‍ ഒന്നിന്റെ പാസ്സ്വേര്‍ഡ്‌ ഭായ് മറന്നു പോയി.
 • ദി ഗ്രേറ്റ്‌ ഖാലി:
  ഖാലിയെ പറ്റി കേട്ടിട്ടുണ്ടാകുമല്ലോ. WWE യിലെ ഏഴടി പൊക്കമുള്ള മല്ലന്‍. ഹിമാചല്‍ പ്രദേശിലെ ധിരൈനാ എന്ന സ്ഥലത്താണത്രേ ഖാലി ജനിച്ചത്‌. അതും ഒരു മലയോര പ്രദേശമാണ്. അവിടെ ഒരുപാടു പാല്‍ ഉല്പ്പന്നങ്ങള്‍ വില്‍ക്കപ്പെടുന്നുണ്ട്‌. ഖാലി WWE ല്‍ ചേര്‍ന്ന് പ്രശസ്തനായ ശേഷം അവിടുത്തെ പാല്‍ ഉല്പ്പന്നങ്ങളുടെ കവര്‍ ഫോട്ടോയില്‍ എല്ലാം ഖാലി തന്നെയാണ്‌ മോഡല്‍, ഒപ്പം ഒരു അടിക്കുറിപ്പും : “ഇതു കഴിക്കൂ / കുടിക്കൂ ഖാലിയെ പോലെ വളര്‍ന്ന് വലുതാകൂ..”
 • ഹിന്ദി മാലൂം? !!:
  ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷാ ഹേ! പക്ഷേ നമ്മുടെ ഹിന്ദി നിഘണ്ടുവില്‍ വളരെ കുറച്ചു പേജ്കളെ ഉള്ളൂ. അറ്റം ചെത്തി കളഞ്ഞ മലയാളം വാക്കുകളാണ് നമ്മള്‍ ഹിന്ദി പറയുമ്പോള്‍ കൂടുതലായി ഉപയോഗിക്കാറ്. ഇനി ഒരു ചളു:
  “സര്‍ ആപ്കാ ഓര്‍ഡര്‍ ദീജിയെ..”

  “ത്രീ ടീ ഓര്‍ വണ്‍ കോഫീ.”
  “…ഓര്‍ അല്ലടാ ആന്റ് …”
  “ത്രീ ടീ ഓര്‍ വണ്‍ കോഫീ.”
  “…ഓര്‍ അല്ലഡേയ് ആന്റ് …”
  “എഴുന്നേറ്റ് പോടാ.. മനുഷ്യന്‍ ഇവിടെ കഷ്ടപ്പെട്ട്‌ ഹിന്ദി പറയുമ്പോഴാ അവന്റെ ഇംഗ്ലീഷ്..”

 • Mp3 player & GPS:
  കൃഷ്ണാ ഭായിയുടേത്‌ പ്രണയ വിവാഹമായിരുന്നു. ഭാര്യയുടെ പ്രസവ തീയതി അടുത്തിരിക്കുകയാണ്‌. തന്റെ സഹോദരി ഭാര്യയുടെ കൂടെ ഉള്ളത് കൊണ്ട്‌ : “അപുന്‍ കോ കോയീ ടെന്‍ഷന്‍ നഹീ” എന്നാണ്‌ കൃഷ്ണാ ഭായി അവകാശപ്പെടുന്നത്‌. അതു പോലെ തന്നെ തന്റെ അമ്മായി അച്ഛനേം അമ്മയേയും താന്‍ ഇതുവരെ കണ്ടിട്ടില്ല എന്നും, പക്ഷേ അവര്‍ അടുത്ത ദിവസം ആദ്യമായി തന്റെ വീട്ടില്‍ വരുമെന്നും പറയുകയുണ്ടായി. ഭായിയുടെ മൊബൈല്‍ ഫോണ്‍ എപ്പോഴും കാറില്‍ ചാര്‍ജ്‌ ചെയ്യാന്‍ വച്ചിട്ടുണ്ടാകും. വണ്ടി ഓടിക്കുമ്പോള്‍ ഇടക്കിടെ ഭായി GPS ല്‍ നോക്കും, പക്ഷേ വഴിയല്ല സമയമാണ്‌ നോക്കുന്നതെന്ന് പറയും. തനിക്ക്‌ GPS വേണ്ട, GPS പലപ്പോഴും തെറ്റാണ്, ഭായി തന്നെ ഒരു വലിയ GPS ആണ് എന്നൊക്കെയാണ് അവകാശ വാദങ്ങള്‍. പക്ഷേ ഒരു കുഴപ്പമുണ്ട്, ആ മൊബൈലിലെ GPS സംസാരിക്കുന്നില്ല. അതൊന്ന് നോക്കാമോ എന്ന് ഭായി ഞങ്ങളോട് ചോദിച്ചു. ഞങ്ങള്‍ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയിട്ടും GPS സംസാരിച്ചില്ല. ഒടുവില്‍ ‘സാരമില്ല, ഈ മൊബൈലില്‍ കുറേ നല്ല പാട്ടുകളുണ്ട്‌. ഞാന്‍ കേള്‍പ്പിച്ചു തരാം’ – എന്നു പറഞ്ഞു മൊബൈലിലെ പാട്ടുകള്‍ പ്ലേ ചെയ്തു. ജനിച്ചിട്ട്‌ ഇന്നേവരെ കേള്‍ക്കാത്ത കുറേ കൂറ പാട്ടുകള്‍. മിഥുന്‍ ചക്രവര്‍ത്തിയും ശ്രീദേവിയും അഭിനയിച്ച 80 കളിലെ ഹിറ്റ് പാട്ടുകളാണത്രേ. പാട്ട് സഹിക്കാന്‍ പറ്റാഞ്ഞിട്ടാണോ എന്നറിയില്ല അല്പം കഴിഞ്ഞപ്പോള്‍ GPS അമ്മച്ചി ആദ്യമായി പറഞ്ഞു : “turn right after 100meters”.
 • മുന്നറിയിപ്പ്:
  യാത്രയിലുടനീളം കൗതുകകരമായ ഒരുപാട് ബോര്‍ഡുകള്‍ കാണാന്‍ കഴിഞ്ഞു, അവയില്‍ എന്റെ സുഹൃത്ത് പകര്‍ത്തിയ ചില നല്ല ചിത്രങ്ങള്‍ ഇതാ:
  Photo Courtesy: Dipu.S.Chandran

  Photo Courtesy: Dipu.S.Chandran

 • കിംഗ്സ് XI പഞ്ചാബ്‌:
  പഞ്ചാബികളെ ഡെല്‍ഹിക്കാര്‍ വിളിക്കുന്നത്‌ പാപ്പാജി എന്നാണ്. എല്ലാ സര്‍ദാര്‍ജികളും അരയില്‍ ഒരു കത്തി കെട്ടി വച്ചിട്ടുണ്ട്‌. കത്തി എന്നു പറഞ്ഞാല്‍ പോരാ, കഠാര എന്നു തന്നെ പറയണം. നല്ല വലിപ്പമുള്ള, അറ്റം വളഞ്ഞ ഒരു കഠാര. ഗൂര്‍ഘകളെ പോലെ ഇവരും ആ കഠാര പുറത്തെടുത്താല്‍ ചോര കാണാതെ തിരിച്ചു വയ്ക്കില്ലത്രേ. പന്നിയാണ്‌ പാപാജികളുടെ ഇഷ്ട ഭക്ഷണം. അതുപോലെ സര്‍ദാര്‍ജികളെ പറ്റി കേട്ട മറ്റൊരു കഥ കൂടിയുണ്ട് – രാത്രി 12 മണിയാകുമ്പോള്‍ സര്‍ദാര്‍ജിക്ക് ഭ്രാന്ത് ഇളകും. ഇതിനു പിന്നില്‍ വളരെ രസകരമായ ഒരു കഥ പ്രതീക്ഷിച്ച എനിക്ക്‌ കിട്ടിയത്‌ അല്പം ഗൗരവമുള്ള ഒരു കഥയാണ്‌: 12 O’clock – Sardar Joke
 • ഒന്നു നടന്നിട്ട് വരാം:
  ഷിംല യിലെ ഹോട്ടലില്‍ ഇറക്കിയിട്ട്‌ പോകാന്‍ ഒരുങ്ങിയ കൃഷ്ണാ ഭായിയോട് ഞങ്ങള്‍ അടുത്ത്‌ നല്ല റസ്റ്റോറന്റ് എതേലും ഉണ്ടോ എന്ന് അന്വേഷിച്ചു.

  “മാള്‍ റോഡ്‌ ജാവോ.”
  “റസ്റ്റോറന്റ് കാ നാം ക്യാ ഹേ?”
  “ആപ് ലോഗ് മാള്‍ റോഡ്‌ ജാവോ… വഹാം സബ്‌ കുച് ഹേ.. ബഹുത് മസാ ആയേഗാ..”

  അപ്പോള്‍ മാള്‍ റോഡ്‌! ലുലു മാള്‍ പോലെ ഏതെങ്കിലും മാള്‍ അടുത്തുള്ളത് കൊണ്ടാകാം ആ പേരില്‍ അറിയപ്പെടുന്നത്‌ എന്നു കരുതിയ എനിക്ക്‌ തെറ്റി. ഇംഗ്ലീഷ് ‘മാള്‍ റോഡ്‌’ അല്ല ഹിന്ദിയിലെ ‘മാല്‍ റോഡ്‌’ ആണ്. വളരെ അധികം ദൃശ്യാനുഭൂതി നല്‍കുന്ന ഒരു റോഡ്‌. റോഡിലൊക്കെ വലിയ തിരക്കാണ്, ആരും പരിഭവം പറയാത്ത നല്ല തിരക്ക്‌. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത് കൂടെയുള്ളവര്‍ ആരും ഒന്നും സംസാരിക്കുന്നില്ല. എല്ലാരും കൂളിംഗ് ഗ്ലാസ്സും വച്ചു ഒരേ നടത്തം തന്നെ. കൂളിംഗ് ഗ്ലാസ്സിന്റെ ഏറ്റവും വലിയ ഗുണം ഞാന്‍ മനസ്സിലാക്കിയത് അന്നാണ്. പിന്നീടങ്ങോട്ടുള്ള നടത്തങ്ങളില്‍ കൂളിംഗ് ഒരു അവിഭാജ്യ ഘടകമായി മാറി. ബഹുത് മസാ ആയാ..

 • നോ പാര്‍ക്കിംഗ്:
  യാത്രലുടനീളം റോഡില്‍ കിടക്കുന്ന കാറുകളും, ഓടുന്ന പട്ടികളും കൗതുകമുണര്‍ത്തുന്നതായിരുന്നു. വീടുകള്‍ പലതും മലയുടെ മുകളിലോ താഴ്വരത്തോ ആണ്. അവിടേക്ക് കാര്‍ പോകുന്ന വഴികള്‍ കുറവാണ്. അതിനാല്‍ അവര്‍ക്ക് റോഡില്‍ പാര്‍ക്ക് ചെയ്യുകയല്ലാതെ വേറെ വഴിയില്ല. റോഡില്‍ നിന്ന് മൂന്നും നാലും കിലോമീറ്റര്‍ നടന്ന് വേണം പലര്‍ക്കും വീട്ടിലെത്താന്‍. ഇവിടുത്തെ ആള്‍ശേഷ്യന്‍ പട്ടികളോട്‌ കിട പിടിക്കുന്ന വലിപ്പമാണ് അവിടുത്തെ നാടന്‍ പട്ടികള്‍ക്ക്‌. ഒരു പക്ഷേ ‘അതുക്കും മേലെ’ എന്ന് പറയാം. കാലാവസ്ഥയോട് പൊരുത്തപ്പെടാന്‍ വേണ്ടി ദൈവം തയ്ച്ചു കൊടുത്ത ചെമ്മരിയാടുകളുടേത് പോലുള്ള കുപ്പായം കൂടി ആകുമ്പോള്‍ – ചെന്നായ തോറ്റ്‌ പോകുന്ന ഫ്രീക്കന്‍ ലുക്ക് ആണ് പല പട്ടികള്‍ക്കും.
 • സ്മൈല്‍ പ്ലീസ്:
  അപ്പോള്‍ നമുക്ക്‌ ചിരിച്ചു കൊണ്ട്‌ നിര്‍ത്താം. കുഫ്രിയിലെ ഒരു പാര്‍ക്കാണ്‌ സ്ഥലം. സാഹസികമെന്ന് അവര്‍ അവകാശപ്പെടുന്ന കയര്‍ കൊണ്ടുള്ള കുറച്ച്‌ ഐറ്റംസ് അവിടെയുണ്ട്. ഞങ്ങള്‍ എത്തിയ അതേ ദിവസം തന്നെ അവിടുള്ള ഒരു സ്കൂളിലെ കുറച്ചു കൊച്ചു പെണ്‍കുട്ടികളും പാര്‍ക്കില്‍ എത്തിയിരുന്നു. രണ്ടാം ക്ലാസ്സോ മൂന്നാം ക്ലാസ്സോ ആണെന്ന് തോന്നുന്നു. വെറുതെ ‘cute’ എന്നു പറഞ്ഞാല്‍ പോര, ചുവന്നു തുടുത്ത് പാവക്കുട്ടികളെ പോലിരിക്കുന്ന നല്ല ഓമനത്തമുള്ള പിള്ളേര്‍. ഞങ്ങള്‍ മലയാളം സംസാരിക്കുന്നത് കേട്ടിട്ട്‌ ആ കൂട്ടത്തിലെ ഒരു ടീച്ചര്‍ ഞങ്ങളോട് കേരളത്തില്‍ നിന്നാണോ എന്നു ചോദിച്ചു. അവരുടെ ഭര്‍ത്താവ്‌ പാലക്കാട്ട് കാരനാണത്രേ. ഇപ്പോള്‍ അവര്‍ കുടുംബത്തോടെ ഷിംലയില്‍ താമസിക്കുകയാണ്‌. (അപ്പോള്‍ കേരളത്തിലെ പയ്യന് ഷിംലേന്നും പെണ്ണ് കിട്ടും. point noted!! martrimony partner preferences update ചെയ്യേണ്ടിയിരിക്കുന്നു!!) ഒടുവില്‍ അവിടെ നിന്ന് ഇറങ്ങും മുന്‍പ്‌ കുട്ടികളോടൊപ്പം ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ഞങ്ങള്‍ ചോദിച്ചപ്പോള്‍ ടീച്ചര്‍ “ക്യൂ നഹീ..” എന്നു പറഞ്ഞു കുട്ടികളെ എല്ലാരേം വിളിച്ചു വരി വരിയായി നിര്‍ത്തി (പണ്ട് സ്കൂളില്‍ ഗ്രൂപ് ഫോട്ടോ എടുക്കാന്‍ നിര്‍ത്തുന്നത്‌ പോലെ.) ഞങ്ങള്‍ നാല്‌ പേരും മുന്‍പില്‍ ഇരുന്നു. എല്ലാരും മസില്‍ പിടിച്ചു ഒരേ നില്‍പ്പാണ്‌. അത്‌ കണ്ടിട്ടാകണം – ടീച്ചര്‍ കുട്ടികളോട്‌ വിളിച്ചു പറഞ്ഞു: “say cheese”!! നല്ല അനുസരണയുള്ള കുട്ടികള്‍ – ‘cheese.. cheeese.. chheeese’ . പാവക്കുട്ടികളുടെ മുഖത്ത്‌ പുഞ്ചിരി വിടര്‍ന്നു, ഒപ്പം ഞങ്ങളും ചിരിച്ചു. (‘cheese’ എന്നു പറയുമ്പോള്‍ മുഖത്ത്‌ colgate പരസ്യത്തിലെ പോലെ ചിരിക്കുന്ന ഭാവം വരും. what an !dea sirji..).

  Say Cheese...

Advertisements
Comments
 1. Suslov Babu says:

  or alleda and and..

  Liked by 1 person

 2. hamsakoyya says:

  kalakki pullee..

  Liked by 1 person

 3. Sshh says:

  Kollam… 🙂 “say cheese”!!

  Liked by 1 person

 4. Tea aur coffe…. maal road… like it

  Liked by 1 person

 5. I’m proud of you, my boy!!

  Liked by 1 person

How's it? Your comments and suggestions...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s