Posts Tagged ‘മലയാളം’

mundela_palamവഴിവിളക്കുകള്‍ തെളിയാത്ത ഒറ്റയടി പാതയോരത്തെ കുടിലില്‍ സ്വയം കത്തിയെരിയുന്ന മെഴുകുതിരി നാളത്തിനു തന്നെ വലം വയ്ക്കുന്ന കരി വണ്ടിനോട് പറയാന്‍ ഒരായിരം കഥകള്‍ കാണും – ട്വിസ്റ്റ് ഉള്ളതും ട്വിസ്റ്റ് ഇല്ലാത്തതും. പലരുടെയും കഥകള്‍ കേട്ടും, ആരും കേള്‍ക്കാത്ത, ആരും പറയാത്ത കഥകള്‍ കണ്ടും അതങ്ങനെ പാറിപ്പറന്ന് നടക്കും.

അന്നാട്ടിലുമുണ്ടായിരുന്നു പേരു കേട്ടൊരു ആത്‌മഹത്യാ മുനമ്പ്‌ -suicide point. നല്ല ആഴമുള്ള അടിയൊഴുക്കുള്ള ഒരാറിന്റെ മുകളില്‍ പണ്ട് ബ്രിട്ടീഷുകാര്‍ കെട്ടിയ, നൂറില്‍ പരം വര്‍ഷം പഴക്കമുള്ളൊരു പാലം. അവിടെ നടത്തിയ ആത്‌മഹത്യാ ശ്രമങ്ങളൊന്നും ഇതേവരെ പരാജയപ്പെട്ടതായി കേട്ടറിവില്ല. പാലത്തിനു കീഴെയുള്ള ചെളിയില്‍ പുതഞ്ഞു പോയാല്‍ പിന്നെ ജീവന്‍ വെടിഞ്ഞ ശരീരമേ കരക്കടിയൂ. പാലത്തിന്റെ ഒരറ്റത്ത് ഒരു കുടിലുണ്ട്‌, ആ കുടിലില്‍ നല്ല പ്രായമായ ഒരു അമ്മൂമ്മയും.

ഒരു ദിവസം അതിരാവിലെ: (more…)

Advertisements

Request for Leave!!!

Posted: August 16, 2014 by Sankar Vijayakumar in Malayalam
Tags: , , , , ,
2013 ആഗസ്റ്റിലെ അത്ര മനോഹരമല്ലാത്ത ഒരു പകല്‍. സമയം 2 കഴിഞ്ഞു. മനോഹരന്‍ എന്നത്തേയും പോലെ അന്നും ജോലി തിരക്കിലാണ്‌. അനന്തമായ ജോലി. വെള്ളത്തില്‍ വീണ ചായക്കൂട്ട്‌ പോലെ അനാവശ്യമായ ചിന്തകള്‍ കൊണ്ട്‌ അവന്റെ മനസ്സ്‌ കാട് കേറുകയാണ്‌. പറന്നു പോകുന്ന മനസ്സിനെ ജോലിയില്‍ തളച്ചിടാന്‍ പാടുപെടുകയാണവന്‍. കാരണം അവളുടെ കല്യാണമാണ്‌. ഒന്നര വര്‍ഷത്തെ അജ്ഞാത പ്രണയത്തിനു നാളെ ആരുമറിയാതെ എന്നെന്നേക്കുമായി തിരശീല വീഴും. അവള്‍ കല്യാണം വിളിച്ചു തുടങ്ങിയതില്‍ പിന്നെ അവളുടെ കണ്ണില്‍ പെടാതെ കുറച്ചു ദിവസമായി ഒഴിഞ്ഞു മാറി നടക്കുകയാണവന്‍. അങ്ങനെ ഒരു സാഹചര്യം വന്നാല്‍ അതെങ്ങനെ നേരിടണമെന്ന് അവനറിയില്ല. ഒരു പക്ഷേ കൈകള്‍ വിറച്ചേക്കാം, കണ്ണുകള്‍ നിറഞ്ഞേക്കാം, ആ പേടിയായിരുന്നു ഇന്നലെ വരെ അവന്റെ മനസ്സില്‍. (more…)
ജനല്‍ പാളികളില്‍ ഉരുണ്ട മഴത്തുള്ളികള്‍ ചിതറി കിടക്കുന്നു. ഇന്നലെ ജനലടക്കാത്തതുകൊണ്ടോ കാറ്റത്തു താനെ തുറന്നതുകൊണ്ടോ എങ്ങനെ എന്നറിയില്ല, ഇന്നെന്റെ ദിവസം ജനാലവഴി എതിരേറ്റത്‌ കോരിച്ചൊരിയുന്ന മഴയാണ്‌. കാറ്റത്തും മഴയത്തും ചെടികള്‍ ആടിയുലയുന്നു. വാഴയിലകളില്‍ നിന്ന് മഴത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്നു. ഷെഡിലെ ആസ്ബെസ്റ്റോസ് ഷീറ്റില്‍ മഴ നൃത്തം ചവിട്ടുന്നത്‌ അല്പം ഉച്ചത്തിലാണ്‌. എന്നാലും ഒരു താരാട്ടു പാട്ടും മഴയുടെ താളത്തോളം വരുമെന്നു തോന്നുന്നില്ല. ഇടിയുടേയും മിന്നലിന്റെയും അകമ്പടി ഇല്ലാതെ ഒറ്റക്ക് വരുന്ന മഴക്കേ ഇപ്പറഞ്ഞ സംഗീതബോധം ഉള്ളതായി തോന്നിയിട്ടുള്ളൂ. (more…)

നല്ല ചായ…!!

Posted: July 9, 2014 by Sankar Vijayakumar in Malayalam
Tags: , , , , ,
ഇന്റര്‍വ്യൂവും പെണ്ണുകാണലും ഒരേ വിഭാഗത്തില്‍ പെടുത്താവുന്ന 2 കലാപരിപാടികള്‍. കമ്പനി നമ്മളെ പറ്റിയും നമ്മള്‍ കമ്പനിയെ പറ്റിയും അന്വേഷിക്കുന്നത്‌ പോലെ പെണ്ണിന്റെ വീട്ടുകാര്‍ പയ്യനെ പറ്റിയും, പയ്യന്റെ വീട്ടുകാര്‍ പെണ്ണിനെ പറ്റിയും നന്നായി അന്വേഷിക്കും. ചോദ്യോത്തരവേളകളും രണ്ടിലുമുണ്ട്‌. ഞാനിവിടെ പറയാന്‍ പോകുന്നതും അതു പോലൊരു പെണ്ണ് കാണലിനെ പറ്റിയാണ്‌. ഈ കലാപരിപാടിയുടെ അടിസ്ഥാനപരമായ പ്രക്രിയക്ക് നമ്മുടെ നാട്ടില്‍ ഈ ന്യൂ ജന്‍ യുഗത്തിലും വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. പെണ്ണു കാണല്‍ എന്നു പറയുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടി എത്തുന്നത്‌ – ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അല്ലെങ്കില്‍ ഒരു ബാങ്ക് മാനേജര്‍ എന്നു തോന്നിക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ച പയ്യന്‍, സാരി ഒക്കെ ഉടുത്ത് മുഖത്തും മുടിയിലും അത്യാവശ്യം ചിത്രപ്പണികളൊക്കെ ചെയ്ത് നാണത്തോടെ നില്‍ക്കുന്ന പെണ്‍കുട്ടി. പക്ഷെ സംഭാഷണങ്ങള്‍ ഒരുപക്ഷേ ചില സിനിമാ ദൃശ്യങ്ങളിലേതാകാം : ഉദാഹരണത്തിനു “സന്ദേശം” സിനിമയിലെ ശ്രീനിവാസന്റെ രംഗം, “കോട്ടയം കുഞ്ഞച്ച”നിലെ കുഞ്ചന്‍ :”പരിഷ്കാരിയായ എന്നെ കുട്ടിക്ക്‌ ഇഷ്റ്റപ്പെറ്റോ …” തുടങ്ങിയവ.. ഇതിലെല്ലാം നമ്മുടെ മനസ്സില്‍ ‘ഇതെന്താകും?’ (more…)

3D !!

Posted: May 13, 2014 by Sankar Vijayakumar in Malayalam
Tags: , , , , ,
ഇന്ത്യയിലെ ആദ്യത്തെ 3ഡി സിനിമ മലയാളത്തിലെ “മൈ ഡിയര്‍ കൂട്ടിച്ചാത്തന്‍” ആണ്, അതും 1984 ല്‍. അന്നു മലയാളി ടെലിവിഷന്‍ കണ്ടു തുടങ്ങിയിട്ടേയുള്ളൂ. കമ്പ്യൂട്ടര്‍ എന്നത്‌ ഭൂരിഭാഗം മലയാളികളുടെയും ‘തല’സ്ഥാനത്തിന്റെ പരിധിക്കു പുറത്താണ്, ഒരു പക്ഷേ ടൈപ്പ്റൈറ്ററോട് കൂടിയ ടെലിവിഷന്‍ എന്ന്‌ വിശേഷിപ്പിക്കാന്‍ സാധ്യതയുള്ള ഒരു സാധനം. അന്ന് copy – paste ഇല്ല – കാര്‍ബണ്‍ കോപ്പിയും, കോപ്പിയടിയും മാത്രം. ഇപ്പോള്‍ വര്‍ഷം 2014. 30 വര്‍ഷം കൊണ്ട്‌ ഒരുപാട് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു.1984 ഇല്ലാത്തതും ഇപ്പോള്‍ ഉള്ളതുമായ ഒരുപാട് പ്രധാനപെട്ട വസ്തുക്കളില്‍ ഒന്ന് (more…)

LOCKED !!!

Posted: April 23, 2014 by Sankar Vijayakumar in Malayalam
Tags: , , , , , ,
mobile-road-accidents

LOCKED !!


ചോരയില്‍ കുളിച്ചു കിടക്കുന്ന ബൈക്ക്‌ യാത്രക്കാരന്റെ വീട്ടില്‍ എത്രയും പെട്ടന്ന് വിവരമറിയിക്കാന്‍ മൊബൈല്‍ തപ്പിയെടുത്ത നാട്ടുകാരനെ ആ ലേറ്റെസ്റ്റ് മോഡല്‍ ഫോണ്‍ ഇങ്ങനെ വെല്ലുവിളിച്ചു : (more…)

PIANO…

Posted: April 10, 2014 by Sankar Vijayakumar in Malayalam
Tags: , , , , , ,
Piano..

Piano…

വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഞാനും ചേട്ടനും സ്കൂളില്‍ പഠിക്കുന്ന കാലം.. ഒരു ദിവസം സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ അമ്മ പറഞ്ഞു: “ഇന്ന് നിങ്ങള്‍ രണ്ടു പേരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സമ്മാനം അച്ഛന്‍ വാങ്ങിക്കൊണ്ട് വന്നിട്ടുണ്ട്. അച്ഛന്‍ കൂടി വന്നിട്ട് കാണിക്കാം. ഞാനും ചേട്ടനും വളരെ ആലോചിച്ചു പലതും പറഞ്ഞു നോക്കി പക്ഷെ സംഗതി അതൊന്നും അല്ലായിരുന്നു. ഒടുവില്‍ ഒരു അഞ്ചര ആറു മണിയായപ്പോള്‍ അച്ഛനെത്തി. നോക്കുമ്പോള്‍ സാമാന്യം വലിപ്പമുള്ള ഒരു കവര്‍. ക്ഷമാശീലം വളരെ കൂടുതലുള്ള പ്രായമായതിനാല്‍ കവര്‍ വളരെ പെട്ടന്നു തന്നെ അപ്രത്യക്ഷമായി.. വെള്ളയും നീലയും നിറങ്ങളില്‍ കറുപ്പും വെളുപ്പും കീകളുള്ള ഒരു ചെറിയ പീയാനോ. (more…)

February 14

Posted: February 14, 2014 by Sankar Vijayakumar in Malayalam
Tags: , , , , , , ,

February 14 – Valentines day..

Valentine's Day - February 14

February 14 – Valentine’s Day

പ്രണയാര്‍ദ്രമായ ഒരു മനസ്സ്‌ മറ്റൊരു മനസ്സില്‍ ഇതേ പ്രണയം തേടുന്ന ദിനം, അല്ലെങ്കില്‍ ഇതിനു വേണ്ടി തന്നെ കാരണവന്മാര്‍ കല്‍പ്പിച്ചു തന്ന, കലണ്ടറില്‍ അച്ചടി മഷിയില്‍ പതിയാതെ പേന കൊണ്ടും പെന്‍സില്‍ കൊണ്ടും ഏറ്റവുമധികം അലങ്കാരപ്പണികളാല്‍ അലങ്കോലപ്പെടുത്തി വരുന്ന ദിവസം. “എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ..” എന്ന ഡയലോഗില്‍ പറയുന്ന ആ സമയം, പ്രസ്തുത വിഷയത്തിനു വേണ്ടി നീക്കി വച്ചിരിക്കുന്നത് ഈ 24 മണിക്കൂറാണെന്നാണ് പ്രാചീന കാലം മുതല്‍ക്കേയുള്ള വിശ്വാസം. സ്വാതന്ത്ര്യ ദിനത്തില്‍ മാത്രം ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ഫോട്ടോയായി ഇന്ത്യന്‍ പതാകയിട്ട് രാജ്യസ്നേഹം വാരി വിതറുന്ന ചേട്ടന്മാര്‍ എല്ലാ കൊല്ലവും ഈ ദിവസം സ്വന്തം ഹൃദയം പറിച്ചെടുത്തു വയ്ക്കുന്നതാണെന്ന ഭാവത്തില്‍ വെറുതെ ഒരു “ലൗ” ചിഹ്നം പ്രൊഫൈലില്‍ ഇടും – ഒരു കാര്യവുമില്ലാതെ. മറ്റെല്ലാ ദിവസവും അവധിയാകാന്‍ പ്രാര്‍ഥിക്കുന്ന നമ്മള്‍ ഈ ഒരു ദിവസം മാത്രം അവധി ആഗ്രഹിക്കില്ല. കാരണം.. കാരണം… കാരണം .. അങ്ങനെ കാരണങ്ങള്‍ പലതുണ്ടതിന്. ബസ് സ്റ്റോപ്പുകളും സ്കൂളും കോളേജും ഓഫീസും ഒക്കെയാണല്ലോ സാധാരണയായി മനസ്സില്‍ അമ്പു തറക്കുന്ന ആ നിമിഷത്തിനു സാക്ഷീയകേണ്ടി വരുന്നത്‌. അപ്പോള്‍ പിന്നെ അവധിയായാല്‍ എങ്ങനെയാ? (more…)

Cover photo

Posted: December 4, 2013 by Sankar Vijayakumar in Malayalam
Tags: , , , , , ,

A picture is worth a thousand words.ഒരു ചിത്രത്തിനു ഒരുപാട് പറയാന്‍ കഴിയും, മറ്റു ചിലപ്പോള്‍ ചില വാക്കുകള്‍ അല്ലെങ്കില്‍ ഒരു നോട്ടം അതിലേറെ പറയും. എന്നാല്‍ ചില നേരങ്ങളില്‍ വാക്കിനും വരയ്ക്കും അതിന്റെ ദൗത്യം നിറവേറ്റാന്‍ സാധിക്കാതെ വരും. എറിയാന്‍ അറിയാവുന്നവനു ദൈവം വല്ലപ്പോഴുമെങ്കിലും വടി കൊടുക്കും പക്ഷേ എപ്പോള്‍ എങ്ങനെ എറിയണമെന്നു പറയാതിരിക്കുന്നത്‌ പോലെ!

Cover Photo

അന്നും പതിവു പോലെ അയാള്‍ വെറുതെ ഫേസ്ബുക്കില്‍ സമയം കളയുകയായിരുന്നു. പലരുടെയും പോസ്റ്റുകളില്‍ ലൈക്ക് അടിച്ചും കമന്റിട്ടും പേജിനു നീളമേറി വന്നു. കൂട്ടത്തില്‍ പഴയൊരു സഹപാഠിയുടെ കല്യാണം കഴിഞ്ഞതും അറിയാന്‍ കഴിഞ്ഞു. കല്യാണം വിളിച്ചത്‌ ഫേസ്ബുക്കില്‍ ആയത്‌ കൊണ്ട്‌ പോയില്ല. എന്നാലും അതിനും കൊടുത്തു ഒരു ലൈക്ക്, ‘Give Likes & Take Likes’ അതാണ് പോളിസി. പിന്നെ ഇപ്പോള്‍ പരിഭവവും പ്രതിഷേധവും എല്ലാം ഫേസ്ബുക്കില്‍ ആണല്ലോ. കല്യാണ ഫോട്ടോസ് നോക്കുന്നതിനിടയില്‍ യാദൃച്ചികമായി (എന്നു ഉറപ്പിച്ചു പറയാന്‍ പറ്റില്ല) ഒരു മുഖം അയാളുടെ ശ്രദ്ധയില്‍ പെട്ടു. (more…)

Heads or Tails

Posted: October 1, 2013 by Sankar Vijayakumar in Malayalam
Tags: , , , ,
ദോ അവിടെ വഴി രണ്ടായി പിരിയുന്നു. ഇടത്തോട്ടു പോയിട്ട്‌ ഒരു കാര്യവുമില്ല. വലത്തോട്ടു പോയാല്‍ എങ്ങുമെത്തില്ല, വഴി അവിടെ തീരുന്നില്ല, പക്ഷേ കേബിളുകാര്‍ റോഡ്‌ മുഴുവന്‍ കുഴിച്ചിട്ടിരിക്കുകയാണ്. റോഡില്‍ ടാറിട്ടാല്‍ അതിന്റെ അടുത്ത ആഴ്ച തന്നെ അവരവിടെ കുഴിച്ചിരിക്കും, എന്നിട്ടു 2 ദിവസത്തേക്ക്‌ റോഡ്‌ ക്ലോസ്ഡ് എന്ന ബോര്‍ഡ് വയ്ക്കും. പക്ഷേ പോകേണ്ടത്‌ വലത് വശത്തേക്കാണ്‌. യാത്ര ഒരു ചെറിയ ഇട വഴിയിലേക്ക് തിരിച്ചു വിട്ടു. അല്പം താമസിച്ചു പോയി. എന്നാലും പോയി നോക്കാം. ഇന്നലെ വല്ലാത്ത ഒരു ദിവസമായിരുന്നു, ജീവിതത്തില്‍ ഇത്രയും അടി വാങ്ങിയ ഒരു ദിവസം മുമ്പ് ഉണ്ടായിട്ടില്ല. കാഴ്ച്ചക്കാരായും അടിക്കുന്നവനെ പ്രോത്സാഹിപ്പിക്കാനായും ഒരുപാടു പേര്‍, ഓരോ അടിക്കു ശേഷവും ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് പ്രതീക്ഷ മാത്രമായി എരിഞ്ഞടങ്ങി. ന്യായാധിപനും നിയമങ്ങളും അവനെ അനുകൂലിച്ചു. ഒടുവില്‍ അക്കങ്ങള്‍ കണക്കു കൂട്ടിയപ്പോള്‍ ജയം അവന്റെ പക്ഷത്തായിരുന്നു. എന്തൊക്കെയാണെങ്കിലും പിന്മാറാന്‍ ഒരുക്കമല്ലാത്തതിനാല്‍ വീണ്ടും…. (more…)