Posts Tagged ‘kerala’

സുകുമാര കുറുപ്പ് ..!!

Posted: February 19, 2022 by Sankar Vijayakumar in Malayalam
Tags: , , , , ,

ലേബർ റൂമിന്റെ വാതിൽ ഇടത് കൈ കൊണ്ട് അകത്തേക്ക് അൽപ്പം തുറന്ന് പിടിച്ചു കൊണ്ട് തല പുറത്തേക്കിട്ട്, സിസ്റ്റർ വിളിച്ചു പറഞ്ഞു: “കുറുപ്പിന് ആൺ കുഞ്ഞാണ്..” രണ്ടു പേർ സന്തോഷത്തോടെ മുന്നോട്ടാഞ്ഞു ഒരേ സ്വരത്തിൽ: “സിസ്റ്റർ, കുഞ്ഞിനെ കാണാൻ… ” പറഞ്ഞു നിർത്തി, ചോദ്യ ഭാവത്തിൽ അന്യോന്യം നോക്കി. കാര്യം മനസ്സിലായ സിസ്റ്റർ: “മാർക്കണ്ഡേയ കുറുപ്പിന്റെ ഭാര്യയുടെ പ്രസവം കഴിഞ്ഞിട്ടില്ല. കുറച്ചു കൂടി സമയമെടുക്കും. മാധവ കുറുപ്പിന്റെ ഭാര്യ ആണ് പ്രസവിച്ചത്.”

(more…)
സ്ഥലം: തമ്പാനൂര്‍ ബസ് സ്റ്റാന്‍റ്‌.
തീയതി: 2010 ആഗസ്റ്റ്‌ 4.

2010 ജുലൈ 14നു ടെക്‌നോ പാര്‍ക്കില്‍ ജോലിക്ക്‌ കയറിയ ഞാന്‍ അന്ന് ആദ്യമായി ശമ്പളം കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു.17 ദിവസത്തെ ശമ്പളം ഒരുപാടൊന്നും ഇല്ലെങ്കിലും ആദ്യത്തെ ശമ്പളത്തിന് വല്ലാത്തൊരു പ്രത്യേകതയുണ്ടല്ലോ..

ഒരു പാലോട്‌ ബസും ഒരു വിതുര ബസും മുന്നിലും പിന്നിലുമായി കിടക്കുന്നു. രണ്ടും നെടുമങ്ങാട് വഴിയാണ് പോകുന്നത്‌. എനിക്കും നെടുമങ്ങാട് ആണ് പോകേണ്ടത്‌. മുന്നില്‍ കിടക്കുന്ന ബസ്‌ ആദ്യം പോകും എന്നു പൊതുവേ ഒരു ധാരണയൂണ്ട്. അതു കൊണ്ട്‌ തന്നെ ഞാന്‍ എത്തുമ്പോള്‍ പാലോട്‌ ബസില്‍ സീറ്റൊന്നും ഒഴിവില്ലായിരുന്നു. വിതുര ബസില്‍ നാലാമത്തെ വരിയില്‍ ഇടത് വശത്ത്‌ ജന്നലിനടുത്തായി ഞാനിരുന്നു.

അല്‍പ സമയം കഴിഞ്ഞ്‌ ഒരാള്‍ കൂടി ബസില്‍ കയറി. കാവി നിറത്തിലുള്ള വസ്ത്രം. നന്നേ ശോഷിച്ച ശരീരം, ക്ഷീണിച്ച മുഖം. ഏറ്റവും മുന്നിലെത്തിയപ്പോള്‍ തിരിഞ്ഞ് യാത്രക്കാരെ അഭിമുഖീകരിച്ച് അയാള്‍ നിന്നു: (more…)

മംഗളം നേരുന്നു…

Posted: February 11, 2015 by Sankar Vijayakumar in Malayalam
Tags: , , , , , ,
ലവ് മാര്യേജ് ആണോ ആറേഞ്ചിഡ്‌ മാര്യേജ് ആണോ നല്ലത്? രണ്ടിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്‌ – എന്ന ക്ലൈമാക്സില്‍ എത്താന്‍ വേണ്ടി മാത്രമായി കാലാകാലങ്ങളായി ഇനിയും ഉത്തരം കിട്ടാതെ സജീവമായി ചര്‍ച്ച ചെയ്തു വരുന്ന വിഷയം. നിറങ്ങളില്‍ നിറഞ്ഞാടുന്ന നായികാ നായകന്മാരും, കുളിരുകോരിയിടുന്ന വരികളാല്‍ മഴവില്ലു വിരിയിക്കുന്ന കവികളും പലപ്പോഴും പ്രണയ വിവാഹങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന് തോന്നും. പൂമുഖ വാതില്‍ക്കല്‍ നില്‍ക്കുന്ന ഭാര്യയെ പുകഴ്‌ത്തിയ കവി പോലും അത്‌ ലവ് മാര്യേജ് ആണോ ആറേഞ്ചിഡ്‌ മാര്യേജ് ആണോ എന്നു പറഞ്ഞിട്ടില്ല. (more…)
“അളിയാ, അവളുടെ വീട്ടുകാര്‍ നിന്റെ വീട്‌ കാണാന്‍ വന്നിട്ടെന്തായി? 4-5 വര്‍ഷമായി ഒരു സദ്യക്കു വേണ്ടി കാത്തിരിക്കുന്നു. ഈ വര്‍ഷമെങ്കിലും കാണുമോ?”

“ഓഹ്! എന്തു പറയാനാ!! ആകെ മൊത്തം കച്ചറയായി.”

“എന്തു പറ്റി? ”

“അവളുടെ അമ്മാവന് ഇപ്പോള്‍ ജാതകം നോക്കണം പോലും.”

“അതിന്‌ ജാതകം ചേരില്ലെന്ന് നേരത്തെ അറിഞ്ഞതല്ലേ?”

“അതേ.. അവള്‍ക്ക്‌ ചൊവ്വാദോഷമുണ്ട്‌.. ജാതക ചേര്‍ച്ചയില്ലേല്‍ കെട്ടാന്‍ പോകുന്നവന്‌ അതായത്‌ എനിക്ക്‌, അത്ര നല്ലതല്ല. നല്ലതല്ല എന്നു വച്ചാല്‍ വളരെ വളരെ മോശമാണ്‌.”

“ശ്ശേ. എന്നിട്ട്‌?” (more…)

ഭാഗ്യക്കുറി…

Posted: December 15, 2014 by Sankar Vijayakumar in Malayalam
Tags: , , , , , ,
One Rupee - Indian Currencyഒരല്‍പം ഭാഗ്യ പരീക്ഷണവും ഒപ്പം ഒരു ചെറിയ സഹായവും. വഴിയരികില്‍ സൈക്കിളില്‍ ലോട്ടറി കച്ചവടം നടത്തുന്ന വികലാംഗനെ കണ്ടപ്പോള്‍ അയാള്‍ മനസ്സിലോര്‍ത്തു.

“സാറേ, ഒരു കാരുണ്യ എടുക്കട്ടെ? ഒരു കോടിയാണ് .”
“അടിക്കുവോ ?”
“എപ്പോ അടിച്ചെന്ന് ചോദിച്ചാ മതി സാറേ. ഇത്‌ നല്ല രാശിയുള്ള കയ്യാണ് . സാറൊന്ന് എടുത്തു നോക്കണം.”
“ശെരി. ഒന്നെടുത്തോ? വലിയ പ്രതീക്ഷയൊന്നുമില്ല. പിന്നെ തനിക്കൊരു സഹായമായിക്കോട്ടെ എന്ന് കരുതിയാണ്.”
“ദാ സാറേ. ടിക്കറ്റ്.”
“എത്രയാ?”
“നൂറു രൂപാ.”
“ഓഹ് ! നൂറു രൂപയോ? അതിത്തിരി കടുത്തു പോയല്ലോടോ. ഇതാ പൈസ. എന്നാ നറുക്കെടുപ്പ്?”
“നാളെ ഉച്ചക്കാണ്‌. മറ്റെന്നാളത്തെ പേപ്പറില്‍ വരും.”
“382661 (more…)

Miss you…

Posted: November 2, 2014 by Sankar Vijayakumar in Malayalam
Tags: , , , , , ,
ഉമ്മറത്തെ ചായം തേയ്ക്കാത്ത ചുവരില്‍ വെറുമൊരു ഇരുമ്പാണിയെ വിശ്വസിച്ച് കാലങ്ങളായ്‌ ആ ഛായാ ചിത്രം ആരും ശ്രദ്ധിക്കാതെ പൊടി പിടിച്ചങ്ങനെ കിടന്നു. ഛായാചിത്രത്തിലെ പഴയ കാരണവര്‍, ജീവിതം പോക്കറ്റില്‍ കൊണ്ട്‌ നടക്കുന്ന തന്റെ പുതു തലമുറയുടെ കാഴ്ചകള്‍ സസൂക്ഷ്മം വീക്ഷിച്ചു പോന്നു. കനത്ത മഴയും ഇടിയും മിന്നലും എന്നു വേണ്ട എല്ലാം കൊണ്ടും ആകെ ബഹളമയമായ ഒരു ദിവസം. ആരെയും വീടിനു പുറത്തേക്ക്‌ കാണുന്നില്ല. പ്രകൃതി ഒന്നടങ്ങിയപ്പോള്‍ കുടുംബത്തിലെ ഇളയ സന്തതി പുറത്തേക്ക്‌ വന്നു. എന്തോ തിരയുന്നത് പോലെ അവന്‍ ചുറ്റും നോക്കി. വീണ്ടും അകത്തേക്ക്‌ പോയി. അല്‌പ സമയത്തിനകം ഒരു ചെറിയ തുണികഷ്ണവുമായി വീണ്ടും ഉമ്മറത്ത്‌ പ്രത്യക്ഷപ്പെട്ടു. കസേര ചുവരിനോട് ചേര്‍ത്ത്‌ വലിച്ചിട്ട ശേഷം, അതില്‍ കയറി നിന്ന് അവന്‍ ആ പഴയ ചിത്രം തുടച്ചു വൃത്തിയാക്കി. ചില്ല് കൂട്ടിനുള്ളിലെ കാരണവരുടെ ഹൃദയം വിങ്ങിപ്പൊട്ടി. ഉടന്‍ തന്നെ ഫേസ്ബുക്കില്‍ ഒരു സെല്‍ഫി പോസ്റ്റ് വന്നു, ഒപ്പം ഒരു അടിക്കുറിപ്പും : “15th Anniversary. Miss You Grandpa!!” .. ശേഷം അതിലെ ലൈക്കുകളും കമെന്റുകളും കണ്ട് അവന്‍ ദൃതങ്കപുളകിതനായി!!

November 1 – Kerala Piravi

Posted: November 1, 2014 by Sankar Vijayakumar in Freeze..!!
Tags: , , , , ,

November 1 - Kerala Piravi!

November 1 – Kerala Piravi!

mundela_palamവഴിവിളക്കുകള്‍ തെളിയാത്ത ഒറ്റയടി പാതയോരത്തെ കുടിലില്‍ സ്വയം കത്തിയെരിയുന്ന മെഴുകുതിരി നാളത്തിനു തന്നെ വലം വയ്ക്കുന്ന കരി വണ്ടിനോട് പറയാന്‍ ഒരായിരം കഥകള്‍ കാണും – ട്വിസ്റ്റ് ഉള്ളതും ട്വിസ്റ്റ് ഇല്ലാത്തതും. പലരുടെയും കഥകള്‍ കേട്ടും, ആരും കേള്‍ക്കാത്ത, ആരും പറയാത്ത കഥകള്‍ കണ്ടും അതങ്ങനെ പാറിപ്പറന്ന് നടക്കും.

അന്നാട്ടിലുമുണ്ടായിരുന്നു പേരു കേട്ടൊരു ആത്‌മഹത്യാ മുനമ്പ്‌ -suicide point. നല്ല ആഴമുള്ള അടിയൊഴുക്കുള്ള ഒരാറിന്റെ മുകളില്‍ പണ്ട് ബ്രിട്ടീഷുകാര്‍ കെട്ടിയ, നൂറില്‍ പരം വര്‍ഷം പഴക്കമുള്ളൊരു പാലം. അവിടെ നടത്തിയ ആത്‌മഹത്യാ ശ്രമങ്ങളൊന്നും ഇതേവരെ പരാജയപ്പെട്ടതായി കേട്ടറിവില്ല. പാലത്തിനു കീഴെയുള്ള ചെളിയില്‍ പുതഞ്ഞു പോയാല്‍ പിന്നെ ജീവന്‍ വെടിഞ്ഞ ശരീരമേ കരക്കടിയൂ. പാലത്തിന്റെ ഒരറ്റത്ത് ഒരു കുടിലുണ്ട്‌, ആ കുടിലില്‍ നല്ല പ്രായമായ ഒരു അമ്മൂമ്മയും.

ഒരു ദിവസം അതിരാവിലെ: (more…)

Challenge !!

Posted: September 20, 2014 by Sankar Vijayakumar in Malayalam
Tags: , , , , , ,
Challenge

Challenge!!


രാവിലെ കിണറ്റിന്‍കരയില്‍ -ice bucket challenge- ഉം, വയ്കുന്നേരം വരെ പറമ്പില്‍ -my tree challenge- ഉം കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ അയാളുടെ മനസ്സ്‌ മുഴുവന്‍ അടുത്ത ദിവസത്തെ (more…)

Request for Leave!!!

Posted: August 16, 2014 by Sankar Vijayakumar in Malayalam
Tags: , , , , ,
2013 ആഗസ്റ്റിലെ അത്ര മനോഹരമല്ലാത്ത ഒരു പകല്‍. സമയം 2 കഴിഞ്ഞു. മനോഹരന്‍ എന്നത്തേയും പോലെ അന്നും ജോലി തിരക്കിലാണ്‌. അനന്തമായ ജോലി. വെള്ളത്തില്‍ വീണ ചായക്കൂട്ട്‌ പോലെ അനാവശ്യമായ ചിന്തകള്‍ കൊണ്ട്‌ അവന്റെ മനസ്സ്‌ കാട് കേറുകയാണ്‌. പറന്നു പോകുന്ന മനസ്സിനെ ജോലിയില്‍ തളച്ചിടാന്‍ പാടുപെടുകയാണവന്‍. കാരണം അവളുടെ കല്യാണമാണ്‌. ഒന്നര വര്‍ഷത്തെ അജ്ഞാത പ്രണയത്തിനു നാളെ ആരുമറിയാതെ എന്നെന്നേക്കുമായി തിരശീല വീഴും. അവള്‍ കല്യാണം വിളിച്ചു തുടങ്ങിയതില്‍ പിന്നെ അവളുടെ കണ്ണില്‍ പെടാതെ കുറച്ചു ദിവസമായി ഒഴിഞ്ഞു മാറി നടക്കുകയാണവന്‍. അങ്ങനെ ഒരു സാഹചര്യം വന്നാല്‍ അതെങ്ങനെ നേരിടണമെന്ന് അവനറിയില്ല. ഒരു പക്ഷേ കൈകള്‍ വിറച്ചേക്കാം, കണ്ണുകള്‍ നിറഞ്ഞേക്കാം, ആ പേടിയായിരുന്നു ഇന്നലെ വരെ അവന്റെ മനസ്സില്‍. (more…)