3D !!

Posted: May 13, 2014 by Sankar Vijayakumar in Malayalam
Tags: , , , , ,
ഇന്ത്യയിലെ ആദ്യത്തെ 3ഡി സിനിമ മലയാളത്തിലെ “മൈ ഡിയര്‍ കൂട്ടിച്ചാത്തന്‍” ആണ്, അതും 1984 ല്‍. അന്നു മലയാളി ടെലിവിഷന്‍ കണ്ടു തുടങ്ങിയിട്ടേയുള്ളൂ. കമ്പ്യൂട്ടര്‍ എന്നത്‌ ഭൂരിഭാഗം മലയാളികളുടെയും ‘തല’സ്ഥാനത്തിന്റെ പരിധിക്കു പുറത്താണ്, ഒരു പക്ഷേ ടൈപ്പ്റൈറ്ററോട് കൂടിയ ടെലിവിഷന്‍ എന്ന്‌ വിശേഷിപ്പിക്കാന്‍ സാധ്യതയുള്ള ഒരു സാധനം. അന്ന് copy – paste ഇല്ല – കാര്‍ബണ്‍ കോപ്പിയും, കോപ്പിയടിയും മാത്രം. ഇപ്പോള്‍ വര്‍ഷം 2014. 30 വര്‍ഷം കൊണ്ട്‌ ഒരുപാട് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു.1984 ഇല്ലാത്തതും ഇപ്പോള്‍ ഉള്ളതുമായ ഒരുപാട് പ്രധാനപെട്ട വസ്തുക്കളില്‍ ഒന്ന് ഞാനാണ്‌, പക്ഷേ ഞാന്‍ ഇവിടെ ഒരു ആത്മപ്രശംസ നടത്താന്‍ ഉദേശിക്കുന്നില്ല, കാരണം ഇന്നത്തെ വിഷയം 3ഡി ആണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും 3ഡി യോടുള്ള നമ്മുടെ കൗതുകത്തിനു വലിയ കുറവൊന്നും സംഭവിച്ചിട്ടില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ഞാന്‍ കാണുന്നത്‌ ഈ ആഴ്ചയിലെ 3ഡി ബാലരമയാണ്‌.

വളരെ യാദൃശ്ചികമായാണ്‌ ഈ ലക്കം എനിക്ക്‌ കിട്ടിയത്‌. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു ബാലരമ, അതും 3ഡി ഒപ്പം 3ഡി കണ്ണടയും. വളരെ പെട്ടന്നു തന്നെ മനസ്സില്‍ ബാല്യം ഓടിയെത്തി. കവര്‍ ഫോട്ടോ മുതലുള്ള 3ഡി ചിത്രങ്ങള്‍ അടിപൊളി. ആദ്യ പേജില്‍ പതിവു പോലെ “Scratch & Win” ഉണ്ടായിരുന്നു, വീണ്ടും പതിവു പോലെ “Better Luck Next Time” കിട്ടി. 3ഡി ഒഴികെ കാഴ്ചയിലും ഭാവത്തിലും വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. മായാവിക്ക്‌ ഇപ്പോഴും ഒടുക്കത്ത ബുദ്ധി. ലുട്ടാപ്പി സോളോ ഹീറോ ആയി വേറെയും കഥ. നമ്മള്‍ പഠിക്കുമ്പോള്‍ ലുട്ടാപ്പിക്ക് ഇങ്ങനെ ഡബിള്‍ റോള്‍ ഇല്ലായിരുന്നു. പുരാണ കഥകളും disney യും മറ്റു ചേരുവകളും അന്നും ഇന്നും ഒന്നു തന്നെ. ആകെ ഒരു വിഷമം തോന്നിയത്‌ ശിക്കാരിയണ്ണന്റെ മുഖം കണ്ടപ്പോഴാണ്, അണ്ണന് പ്രതീക്ഷിച്ചത്ര ഗ്ലാമര്‍ ഇല്ല. പഴയ തൊപ്പിയും മീശയും തന്നെയായിരുന്നു കലിപ്പ് ലുക്ക്‌. മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിനു വളരെ തണുപ്പൂള്ള ഒരു സന്തോഷം തോന്നി. ഈ പോസ്റ്റും ഒരു ബാലരമ സ്റ്റൈലില്‍ തന്നെ അവസാനിപ്പിക്കട്ടെ : “ഒടുവില്‍ എല്ലാരോടും യാത്ര പറഞ്ഞ്‌ കൈ നിറയെ സമ്മാനങ്ങളുമായി ജാക്ക് തന്റെ ഗ്രാമത്തിലേക്ക്‌ തിരിച്ച് പോയി” !!

Comments
  1. ലോകത്തിലെ ആദ്യ ത്രീഡി നമ്മുടെ കുട്ടിച്ചാത്തനാണോ. ഇൻഡ്യയിലെ ആദ്യ ത്രീഡിയാവും.

    Like

  2. Manu Kurup says:

    2014 – എന്ന് പറയുന്നത് ഇരുപതല്ല.. മുപ്പതു വര്‍ഷങ്ങളാണ്… നല്ല പോസ്റ്റ്‌.

    Like

How's it? Your comments and suggestions...