Posts Tagged ‘മലയാളം’

സുകുമാര കുറുപ്പ് ..!!

Posted: February 19, 2022 by Sankar Vijayakumar in Malayalam
Tags: , , , , ,

ലേബർ റൂമിന്റെ വാതിൽ ഇടത് കൈ കൊണ്ട് അകത്തേക്ക് അൽപ്പം തുറന്ന് പിടിച്ചു കൊണ്ട് തല പുറത്തേക്കിട്ട്, സിസ്റ്റർ വിളിച്ചു പറഞ്ഞു: “കുറുപ്പിന് ആൺ കുഞ്ഞാണ്..” രണ്ടു പേർ സന്തോഷത്തോടെ മുന്നോട്ടാഞ്ഞു ഒരേ സ്വരത്തിൽ: “സിസ്റ്റർ, കുഞ്ഞിനെ കാണാൻ… ” പറഞ്ഞു നിർത്തി, ചോദ്യ ഭാവത്തിൽ അന്യോന്യം നോക്കി. കാര്യം മനസ്സിലായ സിസ്റ്റർ: “മാർക്കണ്ഡേയ കുറുപ്പിന്റെ ഭാര്യയുടെ പ്രസവം കഴിഞ്ഞിട്ടില്ല. കുറച്ചു കൂടി സമയമെടുക്കും. മാധവ കുറുപ്പിന്റെ ഭാര്യ ആണ് പ്രസവിച്ചത്.”

(more…)

എഴുന്നള്ളത്ത്…

Posted: April 20, 2016 by Sankar Vijayakumar in Malayalam
Tags: , , , ,
സമയം രാത്രി 8 മണി കഴിഞ്ഞിരിക്കുന്നു. സുഹൃത്തിന്റെ മകളുടെ കല്യാണ പാര്‍ട്ടി കഴിഞ്ഞു KSRTC ബസില്‍ തിരികെ വീട്ടിലേക്ക് യാത്ര ചെയ്യുകയാണ് ശ്രീധരന്‍. എഴുപതിനോടടുത്ത് പ്രായം. ക്ലീന്‍ ഷേവ്. നെറ്റിയില്‍ ചന്ദന കുറി. ക്ഷീണിച്ചു തുടങ്ങിയ ശരീരം. നന്നായി നര കയറിയ, എണ്ണ തേച്ചു മിനുക്കിയ, ഇടതൂര്‍ന്ന തലമുടികള്‍ക്കിടയില്‍ അങ്ങിങ്ങായി കൂട്ടത്തോടെ എത്തി നോക്കുന്ന കറുത്തതും ചെമ്പിച്ചതുമായ മുടിയിഴകള്‍ പഴയ ബ്ലാക്ക്‌ ആന്റ് വൈറ്റ് സിനിമകളിലെ വയലേലകളെ അനുസ്മരിപ്പിക്കുന്നതായിരുന്നു. കഴിഞ്ഞ ഒന്ന് രണ്ട് മണിക്കൂറായി ബസിലെ വിന്‍ഡോ സീറ്റിലിരുന്നു പുറത്തെ കാഴ്ചകളൊക്കെ കണ്ട് കാറ്റും കൊണ്ടങ്ങനെ സഞ്ചരിക്കുകയാണദ്ദേഹം.

പെട്ടന്ന് ബസ്‌ നിര്‍ത്തി. (more…)

പടക്കം..!!!

Posted: November 11, 2015 by Sankar Vijayakumar in Malayalam
Tags: , , , , ,
“അളിയാ, ഇയാള്‍ക്കിട്ടൊരു പണി കൊടുക്കണം. ഇങ്ങേര് പറഞ്ഞിട്ടല്ലേ നമ്മള്‍ ഈ വിഷയമെടുത്ത്‌ തലയില്‍ വച്ചത്. എന്നിട്ടു ഇപ്പോള്‍ മാര്‍ക്കുമില്ല, ഒരു കൊപ്പുമില്ല.. യൂണിവേര്‍സിറ്റി പരീക്ഷക്ക് ജയിച്ചാല്‍ മതിയായിരുന്നു..”

“അതേ.. വിവരമുള്ളവന്മാര്‍ മറ്റെ വിഷയമെടുത്തു.. നമ്മള്‍ കുറേ ഒന്നിനും കൊള്ളാത്തവന്മാര്‍ ഇതിലും വന്നു പെട്ടു.. നീ പറഞ്ഞ പോലെ പെട്ടതല്ലാ.. ഓരോന്ന് പറഞ്ഞ്‌ കുഴീല്‍ കൊണ്ട്‌ ചാടിച്ചു.. ലോകത്താരുമെടുക്കാത്തൊരു പേപ്പറും, ആര്‍ക്കും മനസ്സിലാകാത്ത കുറേ തിയറികളും..”

“ഉം.. അടുത്തയാഴ്ച ദീപാവലി അല്ലേ.. എനിക്കൊരു ബുദ്ധി തോന്നുന്നുണ്ട്..”

“രമേശാ.. നിന്റെ കൂടെ ഞാനുണ്ടെടാ.” (more…)

അടിച്ചു മോനേ…!!

Posted: September 2, 2015 by Sankar Vijayakumar in Malayalam
Tags: , , , , ,
ഓരോ കഥക്കു പിന്നിലും അതിനു തിരി കൊളുത്തിയ ഒരു ചെറു തീപ്പൊരി കാണും. ആ തീപ്പോരിയെ ഊതി ഊതി ആളി കത്തിക്കുമ്പോഴാകാം ഒരു കഥ ജനിക്കുന്നത്‌. ഉദാഹരണത്തിനു സിനിമയുടെ കാര്യം തന്നെ എടുക്കാം. മുഖവുരകളൊന്നുമില്ലാതെ കഥയിലേക്ക് പോകുന്ന സിനിമകളാണ് അധികവും. എന്നാല്‍ ചില സിനിമകള്‍ക്ക്‌ ഒരു തലക്കെട്ടുണ്ടാകും: “ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക്‌ ജീവിച്ചിരിക്കുന്നവരോ, മരണപ്പെട്ടവരോ ആയി യാതൊരു സാമ്യവും ഇല്ല. അഥവാ അങ്ങനെ തോന്നിയാല്‍ അത്‌ തികച്ചും യാദൃച്ഛികം മാത്രം”. Based on a true story! – ഇതാണു മൂന്നാമത്തെ വിഭാഗം. ഇവയില്‍ ഒന്നും പെടാത്ത നാലാമത്തെ ഐറ്റത്തെ നമുക്ക് സാധാരണ മത്സര പരീക്ഷകളില്‍ കാണുന്ന പോലെ : ‘Others’ അല്ലെങ്കില്‍ ‘മറ്റുള്ളവ’ എന്നു വിളിക്കാം. ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത് ഇപ്പറഞ്ഞവയില്‍ മൂന്നാമത്തെ വിഭാഗത്തില്‍ പെടും. തെറ്റായ മേല്‍ വിലാസത്തില്‍ ലഭിച്ച ഒരു കത്തു പോലെ, ആളു മാറി വാട്സാപ്പ്‌ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യപ്പെട്ട ഒരു സുഹൃത്തിന്റെ ചാറ്റാണ് ഈ കഥക്കു തിരി കൊളുത്തിയത്‌. ഇനി നമുക്ക്‌ കഥയിലേക്ക് കടക്കാം. (more…)

ഒരു മടക്കയാത്ര…

Posted: June 9, 2015 by Sankar Vijayakumar in Malayalam
Tags: , , , ,
ഒരു മടക്കയാത്ര…സമയം 12 നോട് അടുക്കുന്നു. നല്ല നിലാവുണ്ട്‌. നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുകയാണ് റെയില്‍ പാളം. ചിലര്‍ പ്ലാറ്റ്ഫോമില്‍ ചുവരിനോട് ചേര്‍ന്ന് മൂടി പുതച്ചു കിടന്നുറങ്ങുന്നു, ഉറങ്ങാതിരിക്കാന്‍ അങ്ങോട്ടും ഇങ്ങോട്ടും വെറുതെ നടക്കുന്ന ചിലരേം കാണാം, മറ്റു ചിലരാകട്ടെ ചുറ്റും നടക്കുന്നതൊന്നും അറിയാതെ മൊബൈലില്‍ തലയും കുമ്പിട്ടിരിപ്പാണ്‌. വിയര്‍പ്പും പൊടിയും പറ്റിയ, നിറം മങ്ങിയ കസേരകള്‍ ഒട്ടു മിക്കതും ഒഴിഞ്ഞ നിലയിലാണ്‌. പകലിന്റെ ആരവങ്ങളൊക്കെയും ശമിച്ച് ഇപ്പോള്‍ വളരെ നിശബ്ദമാണ് അവിടം – കണ്ണീരില്ല, പുഞ്ചിരിയില്ല, യാത്രയയപ്പുകളില്ല, വിടവാങ്ങലുകളുമില്ല. പാളത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്നിരുന്ന തെരിവ് നായ്ക്കളും വിശ്രമിക്കാന്‍ തീരുമാനിച്ചെന്ന് തോന്നുന്നു. റെയില്‍വേ പ്ലാറ്റ്ഫോമിലെ നിശ്ചലമായ നിഴലുകളെ ചവിട്ടിയും അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്ടിക് കുപ്പികളെ മറി കടന്നും അന്നത്തെ ഏകാന്തമായ കാത്തിരിപ്പിനോട് വിട പറഞ്ഞു കൊണ്ട് അയാള്‍ തിരികെ വീട്ടിലേക്ക് നടന്നു.
(more…)

Shimla – Manali

Posted: May 18, 2015 by Sankar Vijayakumar in Malayalam
Tags: , , , , , ,

wake-up-call

ഡെല്‍ഹി – ഹര്യാനാ – ഷിംല – കുളു – മണാലി – ചണ്ഡീഗഢ് – പഞ്ചാബ്‌ – ഡെല്‍ഹി. ഏപ്രില്‍ 28 മുതല്‍ മേയ് 3 വരെ നീണ്ട 6 ദിവസത്തെ വിനോദ യാത്രയില്‍ നിന്ന് കുഴിച്ചെടുത്താണു ഈ പോസ്റ്റ്. ഇതൊരു യാത്രാ വിവരണമല്ല, കഥയുമല്ല –
ബീച്ചില്‍ പോയിട്ട്‌ തിരിച്ചു വീട്ടിലെത്തി, അകത്ത് കയറും മുന്നേ ഡ്രെസ്സില്‍ പറ്റിയ മണല്‍ നമ്മള്‍ ഒന്നു കൂടി തട്ടി കളയുമല്ലോ, അതു പോലെ യാത്രക്കിടയില്‍ മനസ്സില്‍ പതിഞ്ഞ ചില സന്ദര്‍ഭങ്ങള്‍ ഇവിടെ പകര്‍ത്തുന്നു.. (more…)
സ്ഥലം: തമ്പാനൂര്‍ ബസ് സ്റ്റാന്‍റ്‌.
തീയതി: 2010 ആഗസ്റ്റ്‌ 4.

2010 ജുലൈ 14നു ടെക്‌നോ പാര്‍ക്കില്‍ ജോലിക്ക്‌ കയറിയ ഞാന്‍ അന്ന് ആദ്യമായി ശമ്പളം കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു.17 ദിവസത്തെ ശമ്പളം ഒരുപാടൊന്നും ഇല്ലെങ്കിലും ആദ്യത്തെ ശമ്പളത്തിന് വല്ലാത്തൊരു പ്രത്യേകതയുണ്ടല്ലോ..

ഒരു പാലോട്‌ ബസും ഒരു വിതുര ബസും മുന്നിലും പിന്നിലുമായി കിടക്കുന്നു. രണ്ടും നെടുമങ്ങാട് വഴിയാണ് പോകുന്നത്‌. എനിക്കും നെടുമങ്ങാട് ആണ് പോകേണ്ടത്‌. മുന്നില്‍ കിടക്കുന്ന ബസ്‌ ആദ്യം പോകും എന്നു പൊതുവേ ഒരു ധാരണയൂണ്ട്. അതു കൊണ്ട്‌ തന്നെ ഞാന്‍ എത്തുമ്പോള്‍ പാലോട്‌ ബസില്‍ സീറ്റൊന്നും ഒഴിവില്ലായിരുന്നു. വിതുര ബസില്‍ നാലാമത്തെ വരിയില്‍ ഇടത് വശത്ത്‌ ജന്നലിനടുത്തായി ഞാനിരുന്നു.

അല്‍പ സമയം കഴിഞ്ഞ്‌ ഒരാള്‍ കൂടി ബസില്‍ കയറി. കാവി നിറത്തിലുള്ള വസ്ത്രം. നന്നേ ശോഷിച്ച ശരീരം, ക്ഷീണിച്ച മുഖം. ഏറ്റവും മുന്നിലെത്തിയപ്പോള്‍ തിരിഞ്ഞ് യാത്രക്കാരെ അഭിമുഖീകരിച്ച് അയാള്‍ നിന്നു: (more…)

മംഗളം നേരുന്നു…

Posted: February 11, 2015 by Sankar Vijayakumar in Malayalam
Tags: , , , , , ,
ലവ് മാര്യേജ് ആണോ ആറേഞ്ചിഡ്‌ മാര്യേജ് ആണോ നല്ലത്? രണ്ടിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്‌ – എന്ന ക്ലൈമാക്സില്‍ എത്താന്‍ വേണ്ടി മാത്രമായി കാലാകാലങ്ങളായി ഇനിയും ഉത്തരം കിട്ടാതെ സജീവമായി ചര്‍ച്ച ചെയ്തു വരുന്ന വിഷയം. നിറങ്ങളില്‍ നിറഞ്ഞാടുന്ന നായികാ നായകന്മാരും, കുളിരുകോരിയിടുന്ന വരികളാല്‍ മഴവില്ലു വിരിയിക്കുന്ന കവികളും പലപ്പോഴും പ്രണയ വിവാഹങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന് തോന്നും. പൂമുഖ വാതില്‍ക്കല്‍ നില്‍ക്കുന്ന ഭാര്യയെ പുകഴ്‌ത്തിയ കവി പോലും അത്‌ ലവ് മാര്യേജ് ആണോ ആറേഞ്ചിഡ്‌ മാര്യേജ് ആണോ എന്നു പറഞ്ഞിട്ടില്ല. (more…)
“അളിയാ, അവളുടെ വീട്ടുകാര്‍ നിന്റെ വീട്‌ കാണാന്‍ വന്നിട്ടെന്തായി? 4-5 വര്‍ഷമായി ഒരു സദ്യക്കു വേണ്ടി കാത്തിരിക്കുന്നു. ഈ വര്‍ഷമെങ്കിലും കാണുമോ?”

“ഓഹ്! എന്തു പറയാനാ!! ആകെ മൊത്തം കച്ചറയായി.”

“എന്തു പറ്റി? ”

“അവളുടെ അമ്മാവന് ഇപ്പോള്‍ ജാതകം നോക്കണം പോലും.”

“അതിന്‌ ജാതകം ചേരില്ലെന്ന് നേരത്തെ അറിഞ്ഞതല്ലേ?”

“അതേ.. അവള്‍ക്ക്‌ ചൊവ്വാദോഷമുണ്ട്‌.. ജാതക ചേര്‍ച്ചയില്ലേല്‍ കെട്ടാന്‍ പോകുന്നവന്‌ അതായത്‌ എനിക്ക്‌, അത്ര നല്ലതല്ല. നല്ലതല്ല എന്നു വച്ചാല്‍ വളരെ വളരെ മോശമാണ്‌.”

“ശ്ശേ. എന്നിട്ട്‌?” (more…)

ഭാഗ്യക്കുറി…

Posted: December 15, 2014 by Sankar Vijayakumar in Malayalam
Tags: , , , , , ,
One Rupee - Indian Currencyഒരല്‍പം ഭാഗ്യ പരീക്ഷണവും ഒപ്പം ഒരു ചെറിയ സഹായവും. വഴിയരികില്‍ സൈക്കിളില്‍ ലോട്ടറി കച്ചവടം നടത്തുന്ന വികലാംഗനെ കണ്ടപ്പോള്‍ അയാള്‍ മനസ്സിലോര്‍ത്തു.

“സാറേ, ഒരു കാരുണ്യ എടുക്കട്ടെ? ഒരു കോടിയാണ് .”
“അടിക്കുവോ ?”
“എപ്പോ അടിച്ചെന്ന് ചോദിച്ചാ മതി സാറേ. ഇത്‌ നല്ല രാശിയുള്ള കയ്യാണ് . സാറൊന്ന് എടുത്തു നോക്കണം.”
“ശെരി. ഒന്നെടുത്തോ? വലിയ പ്രതീക്ഷയൊന്നുമില്ല. പിന്നെ തനിക്കൊരു സഹായമായിക്കോട്ടെ എന്ന് കരുതിയാണ്.”
“ദാ സാറേ. ടിക്കറ്റ്.”
“എത്രയാ?”
“നൂറു രൂപാ.”
“ഓഹ് ! നൂറു രൂപയോ? അതിത്തിരി കടുത്തു പോയല്ലോടോ. ഇതാ പൈസ. എന്നാ നറുക്കെടുപ്പ്?”
“നാളെ ഉച്ചക്കാണ്‌. മറ്റെന്നാളത്തെ പേപ്പറില്‍ വരും.”
“382661 (more…)