നല്ല ചായ…!!

Posted: July 9, 2014 by Sankar Vijayakumar in Malayalam
Tags: , , , , ,
ഇന്റര്‍വ്യൂവും പെണ്ണുകാണലും ഒരേ വിഭാഗത്തില്‍ പെടുത്താവുന്ന 2 കലാപരിപാടികള്‍. കമ്പനി നമ്മളെ പറ്റിയും നമ്മള്‍ കമ്പനിയെ പറ്റിയും അന്വേഷിക്കുന്നത്‌ പോലെ പെണ്ണിന്റെ വീട്ടുകാര്‍ പയ്യനെ പറ്റിയും, പയ്യന്റെ വീട്ടുകാര്‍ പെണ്ണിനെ പറ്റിയും നന്നായി അന്വേഷിക്കും. ചോദ്യോത്തരവേളകളും രണ്ടിലുമുണ്ട്‌. ഞാനിവിടെ പറയാന്‍ പോകുന്നതും അതു പോലൊരു പെണ്ണ് കാണലിനെ പറ്റിയാണ്‌. ഈ കലാപരിപാടിയുടെ അടിസ്ഥാനപരമായ പ്രക്രിയക്ക് നമ്മുടെ നാട്ടില്‍ ഈ ന്യൂ ജന്‍ യുഗത്തിലും വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. പെണ്ണു കാണല്‍ എന്നു പറയുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടി എത്തുന്നത്‌ – ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അല്ലെങ്കില്‍ ഒരു ബാങ്ക് മാനേജര്‍ എന്നു തോന്നിക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ച പയ്യന്‍, സാരി ഒക്കെ ഉടുത്ത് മുഖത്തും മുടിയിലും അത്യാവശ്യം ചിത്രപ്പണികളൊക്കെ ചെയ്ത് നാണത്തോടെ നില്‍ക്കുന്ന പെണ്‍കുട്ടി. പക്ഷെ സംഭാഷണങ്ങള്‍ ഒരുപക്ഷേ ചില സിനിമാ ദൃശ്യങ്ങളിലേതാകാം : ഉദാഹരണത്തിനു “സന്ദേശം” സിനിമയിലെ ശ്രീനിവാസന്റെ രംഗം, “കോട്ടയം കുഞ്ഞച്ച”നിലെ കുഞ്ചന്‍ :”പരിഷ്കാരിയായ എന്നെ കുട്ടിക്ക്‌ ഇഷ്റ്റപ്പെറ്റോ …” തുടങ്ങിയവ.. ഇതിലെല്ലാം നമ്മുടെ മനസ്സില്‍ ‘ഇതെന്താകും?’ – എന്നൊരു ജിജ്ഞാസയുണര്‍ത്താന്‍ കഴിയുന്ന എന്തോ ഒന്നു പൊതുവായി ഉണ്ടായിരുന്നു.

ഞാനിവിടെ പറയാന്‍ പോകുന്നത് സ്വന്തം അനുഭവമല്ല. എന്റെ ഒരു കൂട്ടുകാരന്റെ കൂട്ടുകാരന്റെ അനുഭവം കുറച്ച്‌ മസാലയില്‍ മുക്കി ഒരു ക്ലൈമാക്സ് ഒക്കെ ഏച്ചുകെട്ടിയാണ്‌ അവതരിപ്പിക്കുന്നത്. തല്‍ക്കാലം ഞാന്‍ ആ കൂട്ടുകാരനെ “ഞാന്‍” എന്നു വിളിക്കുന്നു. വായനക്കിടെ നിങ്ങള്‍ എന്നെയും നിങ്ങളെ തന്നെയും സംശയിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പരസ്പരധാരണ അതാണല്ലോ ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം. ഇനി നമുക്ക് ചെരുപ്പഴിച്ചു വച്ച് (വെറുതെ ) കഥയിലേക്ക് കടക്കാം :

പതിവു പോലെ അന്നൊരു ഞായറാഴ്ച ആയിരുന്നു. സാധാരണയായി ഈ വക പരിപാടികള്‍ ഞായറാഴ്ചയാണല്ലോ വയ്ക്കുന്നത്‌. അവധി ദിവസമായത്‌ കൊണ്ട്‌ എല്ലാവര്‍ക്കും തിരക്കുകള്‍ ഒഴിവാക്കി അന്ന് വീട്ടില്‍ നില്‍ക്കാന്‍ സൗകര്യമാണ്. എല്ലാം വളരെ പെട്ടന്നു തീരുമാനിച്ചതാണ്. കുട്ടിയുടെ ഫോട്ടോ പോലും ഇവിടെ ആരും കണ്ടിട്ടില്ല, എന്നാലും ബിള്‍ടപ്പിന് ഒരു കുറവുമില്ല – നല്ല ഗോതമ്പിന്റെ നിറം, മാന്‍പേട കണ്ണുകള്‍, അഴിച്ചിട്ടാല്‍ നിലത്തു വീഴുന്ന മുടി അങ്ങനങ്ങനെ വര്‍ണ്ണന എന്നു വച്ചാല്‍ പഴയ പദ്മരാജന്‍ സ്ക്രിപ്റ്റിലെ നായിക എഴുന്നേറ്റ് ഓച്ഛാനിച്ചു മാറി നില്‍ക്കും. പിന്നെന്താ – ജാതകം നോക്കിയപ്പോള്‍ അത്യാവശ്യത്തിനു പൊരുത്തമൊക്കെയുണ്ട്. എന്റെ കാര്യത്തില്‍ അതൊരു വലിയ കാര്യമാണ്‌, കാരണം ഈയുള്ളവന്റെ ജാതകത്തില്‍ അന്യോന്യം തീരെ ബഹുമാനം ഇല്ലാതെയാണ്‌ ഗ്രഹങ്ങള്‍ നില്‍ക്കുന്നത്‌. ചൊവ്വാദോഷം, പാപം, പുണ്യം ഇതെല്ലാം കൂടി ഒരു പേപ്പറില്‍ എഴുതി നന്നായി ഹരിച്ചും ഗുണിച്ചും നോക്കിയാലെ ഒരു തീരുമാനത്തില്‍ എത്താന്‍ പറ്റുകയുള്ളൂ.

എന്നും ചന്തിക്കു വെയിലടിക്കുന്നത്‌ വരെ കിടന്നുറങ്ങുന്ന ഞാന്‍ കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും അന്ന് രാവിലെ നേരത്തെ എഴുന്നേറ്റ്‌ കുളിച്ച്‌ കുട്ടപ്പനായി അച്ഛന്റെ ഫ്രണ്ട് കൊണ്ട് വന്ന ഫോറിന്‍ പേര്‍ഫ്യും ഒക്കെ പൂശി റെഡിയായി. അല്ലേലും ഇങ്ങനുള്ള ദിവസങ്ങളില്‍, ഞാന്‍ അങ്ങനെയാണ് – ഒന്‍ലി ടോപ് ക്ലാസ്സ് !! അല്പം നേരത്തെ വീട്ടില്‍ നിന്ന് തിരിച്ചതിനാല്‍, അല്പം നേരത്തെ തന്നെ അവരുടെ വീട്ടിലെത്തി. കാറില്‍ നിന്ന് ഇറങ്ങും മുമ്പ്‌ തന്നെ “ദേ അവരെത്തി ..” – എന്നു വീട്ടിനുള്ളില്‍ നിന്ന് ആരോ (പണ്ട് “അച്ഛാ / അമ്മാ ഫോണ്‍ …!!” എന്ന് വിളിച്ചു പറയുന്ന രാഗത്തില്‍ ) ഉറക്കെ വിളിച്ചു പറയുന്നത്‌ കേട്ടു.

കൊള്ളാം, നല്ല വീട്‌. ഗേറ്റിനു ഇരു വശങ്ങളിലായി ഒരു മാവും പ്ലാവും നില്ക്കുന്നുണ്ട്. ആവശ്യത്തിന് മുറ്റം, ചട്ടിയിലും തറയിലുമായി പുഞ്ചിരിക്കുന്ന പൂക്കള്‍. ഇന്നലെ രാത്രിയോ മറ്റോ പെയ്ത മഴ എല്ലാം കൂടുതല്‍ മനോഹരമാക്കീട്ടുണ്ട്. മൊത്തത്തില്‍ നല്ല അന്തരീക്ഷം.

“വരണം. വരണം. യാത്രയൊക്കെ സുഖമായിരുന്നോ?”
“വെളുപ്പിനെ തിരിച്ചത്‌ കൊണ്ട്‌ വലിയ ട്രാഫിക്കില്ലായിരുന്നു. പെട്ടന്നു എത്താന്‍ പറ്റി.”
” വരൂ.. വരൂ.. അകത്തോട്ടിരിക്കാം…”

ബന്ധുമിത്രാദികളെയെല്ലാം പരിചയപ്പെടുത്തി. സാമാന്യം നല്ല സ്വീകരണം. കുശലാന്വേഷണമൊക്കെ കഴിഞ്ഞപ്പോള്‍ ചായ എടുക്കാന്‍ അകത്തേക്ക്‌ വിളിച്ചു പറഞ്ഞു.. പതിവിനു വിപരീതമായി അല്പം പ്രായമായ ഒരു സ്ത്രീയാണു ചായ കൊണ്ട്‌ വന്നത്‌. കണ്ടിട്ടു പെണ്‍കുട്ടിയുടെ അമ്മയാണെന്ന് തോന്നി. അടുത്ത ഡയലോഗില്‍ അതു ഏകദേശം ഉറപ്പായി.

“എടിയേ, നീ മോളെ ഇങ്ങു വിളിക്ക് .” – എന്ന് വരുംകാല അമ്മായി അപ്പനാകാന്‍ സാധ്യതയുള്ള ആള്‍.
“മോളേ .. നീ അകത്തു എന്തെടുക്കുവാ.. ഇങ്ങോട്ട് വന്നേ .. നിന്നെ കാണാനല്ലേ ഇവരൊക്കെ വന്നിരിക്കുന്നത് ! ” – വരുംകാല അമ്മായി അമ്മ എന്ന് സംശയിക്കുന്ന ആള്‍.

കുട്ടി പുറത്തേക്ക്‌ വന്നു.. ഞാന്‍ നോക്കി ചിരിച്ചു.. തിരിച്ചും.. കൊള്ളാം – നല്ല ഐശ്വര്യമുള്ള മുഖം. പൊക്കം, വണ്ണം എല്ലാം എനിക്ക് മാച്ചാകും. അപ്പോഴതാ കുട്ടിയുടെ പിന്നാലെ വേറൊരു കുട്ടി.. ചേച്ചിയോ അനിയത്തിയോ ആയിരിക്കും. അവിടം കൊണ്ടും തീര്‍ന്നില്ല.. മൂന്ന്, നാല്‌, അഞ്ച്‌. പണ്ട് കോളേജില്‍ പഠിക്കുന്ന കാലത്ത് തൊട്ടടുത്ത ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ ലേറ്റായി ക്ലാസ്സിലേക്ക് കയറി വന്നത് പോലുണ്ട്. എന്റെ ചിരിയുടെ വോള്‍ട്ടേജ് കുറഞ്ഞു കുറഞ്ഞു വന്നു.. ഞാന്‍ വാതില്‍ക്കലേക്ക് നോക്കി.. ഇല്ല, തീര്‍ന്നെന്ന് തോന്നുന്നു.. ഇതിനു മുമ്പ് ഇതുപോലുള്ള കാഴ്ചകള്‍ ഞാന്‍ ആസ്വദിച്ചിട്ടേയുള്ളൂ, പക്ഷേ ഇന്നെന്തോ … എന്തോ ഒരു പന്തികേട് തോന്നുന്നു.

“ചടങ്ങിന്റെ കാര്യം പറഞ്ഞപ്പോള്‍ മോള്‍ടെ കൂട്ടുകാരികളെല്ലാരും കൂടി ഇങ്ങ് പോന്നു. പിള്ളേരെല്ലാരും കൂടി മോനോട്‌ ഒരു ചോദ്യം ചോദിക്കാന്‍ എന്നെ പറഞ്ഞേല്‍പ്പിച്ചിരിക്കുവാ. ചോദ്യം അല്പം കുഴപ്പം പിടിച്ചതാണു. എന്നാലും കുറച്ചു തമാശയൊക്കെ ആയിക്കോട്ടെ എന്നു ഞാനും കരുതി, അല്ലേ?”

ഞാന്‍ വളരെയധികം പണിപെട്ടു ഒന്നു പുഞ്ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് തലയാട്ടി. മുഖത്ത്‌ ഏത് ഭാവമാണ്‌ വന്നതെന്ന് അറിയില്ല. ഗുരുജീ ക്വസ്റ്റ്യന്‍ പ്ലീസ് ..

“ചോദ്യം ഇതാണ്: ഇതിലേതാ പെണ്ണ് എന്നു പറയാമോ? ”

ആ ചോദ്യം കഴിഞ്ഞപ്പോള്‍ എല്ലാരുടേം നോട്ടം എന്നിലേക്കായി. സുരേഷ് ഗോപി പറയാറുള്ള “ഒരൊറ്റ ചോദ്യം മതി ജീവിതം മാറ്റി മറിക്കാന്‍” – അത്‌ ഇതാണെന്ന് തോന്നുന്നു. ഒരു ലൈഫ് ലൈന്‍ പോലുമില്ലാത്ത ക്വിസ് മത്സരവും, കോപ്പിലെ ക്വസ്റ്റിയനും .. പടച്ചോനെ.. എന്നോട്‌ ഈ ചതി വേണമായിരുന്നോ!!.

ഫോട്ടോ ഇല്ലെന്ന് പറഞ്ഞപ്പോള്‍ ഫേസ്ബുക്കിലെങ്കിലും ഒന്നു കേറി തപ്പേണ്ടതായിരുന്നു. എന്ട്രന്‌സ് പരീക്ഷക്ക് പോലും 4 ഉത്തരമേ തരൂ. ഇതിപ്പോള്‍ ഞാന്‍ എന്തു പറഞ്ഞു രക്ഷപ്പെടും.. മനശാസ്ത്രപരമായി ചിന്തിച്ചു നോക്കിയാല്‍ കൂട്ടത്തില്‍ എന്റെ മുഖത്തേക്ക്‌ ഏറ്റവും കുറച്ചു നോക്കുന്നതാവും ഇവിടുത്തെ കുട്ടി. ഞാന്‍ ഓരോരുത്തരുടെ മുഖത്തേക്കും മാറി മാറി നോക്കി. ഇല്ല മോനേ, അതൊക്കെ പണ്ട്! ഇതിപ്പോള്‍ അഞ്ചിന്റെ മുഖത്തും ഒരേ വോള്‍ട്ടേജിന്റെ ബള്‍ബ് കത്തിച്ചു വച്ച പോലുള്ള ചിരി. മറ്റുള്ളവരുടെ മുഖത്തെല്ലാം ഒരു ആക്കിയ ചിരി. അമ്മയുടെ മുഖത്ത്‌ അല്പം ദയനീയ ഭാവമാണ്‌, എന്റെ അവസ്ഥ മനസ്സിലാക്കിയത്‌ കൊണ്ടാവാം. അച്ഛന്റെ മുഖത്ത്‌ “നീ പേടിക്കാതെ, പറയടാ” എന്ന ഭാവവും.

ടെസ്റ്റ് നമ്പര്‍ 2 – സെര്‍ച്ച് ഫോര്‍ – ചന്ദനക്കുറി. നല്ല ഈശ്വര വിശ്വാസമുള്ള കുട്ടി ആണേല്‍ ഇങ്ങനുള്ള അവസരങ്ങളില്‍ ഒരു ചന്ദനക്കുറി നിര്‍ബന്ധാ !! വീണ്ടും തിരച്ചില്‍. ആരുമില്ല, അതും പരാജയപ്പെട്ടു. പക്ഷേ ഒരു കാര്യം എന്റെ ശ്രദ്ധയില്‍ പെട്ടു – ഒരു വാച്ചു കെട്ടിയ കൈ. വീട്ടില്‍ നില്‍ക്കുമ്പോള്‍ ആരും വാച്ച് കെട്ടാന്‍ സാധ്യതയില്ല. കുട്ടി ഔട്ട് !! എന്നാലും 4 ഓപ്‌ഷന്‍സ് ഇപ്പോഴും ബാക്കി !!

മുന്‍പ്‌ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ടെങ്കിലും ഇതു പോലൊരു സീന്‍ ഒരിടത്തും കണ്ടതായി ഓര്‍ക്കുന്നില്ല. ഒരു നമ്പര്‍ ഇറക്കി നോക്കാമെന്നു കരുതി പഴവങ്ങാടി ഗണപതിക്ക്‌ മനസ്സുകൊണ്ട് ഒരു തേങ്ങയടിച്ചു ഞാന്‍ പറഞ്ഞു:

“എന്നെ അങ്ങനെ പറ്റിക്കാന്‍ നോക്കേണ്ട.. ഈ അഞ്ചില്‍ അങ്കിളിനെ കൊത്തി വച്ചത്‌ പോലിരിക്കുന്നത്‌ …” ഞാന്‍ ഒന്നു നിര്‍ത്തി, എന്നിട്ട്‌ അഞ്ച് പേരെയും നോക്കി. ഇപ്പോള്‍ ഒരു ബള്‍ബ് മാത്രമേ കത്തുന്നുള്ളൂ, ബാക്കി നാലും ഓഫ് ആയി! “.. ആ രണ്ടാമത്തെ കൂട്ടിയാ.. എന്താ? ശരിയല്ലേ?”

“മിടുക്കന്‍.. കണ്ടു പിടിച്ചു കളഞ്ഞു! എല്ലാരും പറയാറുണ്ട്, എന്റെ ഛായയാണ്‌ അവള്‍ക്ക് കിട്ടിയിരിക്കുന്നതതെന്ന്! ”

“കൊള്ളാം. നല്ല ചായ!!” (കടുപ്പം വളരെ കൂടുതലാണേലും പഞ്ചസാര തീരെയില്ല.) ഇനിയും ഇതുപോലെ മനോഹരമായ ആചാരങ്ങള്‍ ഉണ്ടാകുമോ എന്തോ ..!!

Comments
  1. oru doubt, tankalude koottukarante koottukarante anubhavamanitu ennalle paranjatu… suppose ABC anu ninte koottukaran, ABC de koottukaran ni alle.. appol itu ninte anubhavam alle??? }:) 😛 😉

    Like

  2. Suslov Babu says:

    എന്നായിരുന്നു പെണ്ണുകാണൽ ? 😛

    Like

    • Veendum !!! athanu njan paranjathu: “…. വായനക്കിടെ നിങ്ങള്‍ എന്നെയും നിങ്ങളെ തന്നെയും സംശയിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പരസ്പരധാരണ ….” 😀

      Like

  3. Manu Kurup says:

    മോനെ കുര്യാക്കൊസേ……

    Like

  4. pullaringane palatum parayum.. ijju takararutu.. ellam pennukanal anubhavangalum ezhutanam.. ennittu njammakkatoru pustayaittu irakkanam.. ennapolatte bachelors nu oru sahayamavum.. ijju etironnum parayarutu 🙂

    Like

  5. Rajeev Krishnan V says:

    Ithu kalakki marichu….!!! Adi poli…!!!

    Like

  6. nirmalkv says:

    Kalakkiii (Y)

    Pakshe ee dialogue entho dhuruhadhayullathupole 😛

    “തല്‍ക്കാലം ഞാന്‍ ആ കൂട്ടുകാരനെ “ഞാന്‍” എന്നു വിളിക്കുന്നു. വായനക്കിടെ നിങ്ങള്‍ എന്നെയും നിങ്ങളെ തന്നെയും സംശയിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പരസ്പരധാരണ അതാണല്ലോ ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം.”

    Like

  7. Haha..kalakki..:D

    Like

  8. ahmed says:

    എന്‍റെ ശങ്കര ജി പൊളിച്ചല്ലോ മോനെ …
    എന്താ ഐഡിയ. !
    Regret to come late to ur blogs…

    Like

  9. കലക്കി ആശാനെ ………. രണ്ടു വര്‍ഷത്തിനു മുമ്പുള്ള ഒരു ഞായറാഴ്‌ച എനിക്കൊര്‍മവന്നു ..അത് എന്റെ പെണ്ണ് കാണലായിരിന്നു 😛

    Like

  10. rajeevr says:

    🙂 kollaam…

    Like

  11. […] 1: നല്ല ചായ https://sankartypo3.wordpress.com/2014/07/09/nalla-chaya/! പെണ്ണുകാണല്‍ 2: —****— രാവിലെ […]

    Like

How's it? Your comments and suggestions...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s