!dea !!

Posted: September 7, 2014 by Sankar Vijayakumar in Freeze..!!
Tags: , , , , , ,
!dea !!

!dea !!

Request for Leave!!!

Posted: August 16, 2014 by Sankar Vijayakumar in Malayalam
Tags: , , , , ,
2013 ആഗസ്റ്റിലെ അത്ര മനോഹരമല്ലാത്ത ഒരു പകല്‍. സമയം 2 കഴിഞ്ഞു. മനോഹരന്‍ എന്നത്തേയും പോലെ അന്നും ജോലി തിരക്കിലാണ്‌. അനന്തമായ ജോലി. വെള്ളത്തില്‍ വീണ ചായക്കൂട്ട്‌ പോലെ അനാവശ്യമായ ചിന്തകള്‍ കൊണ്ട്‌ അവന്റെ മനസ്സ്‌ കാട് കേറുകയാണ്‌. പറന്നു പോകുന്ന മനസ്സിനെ ജോലിയില്‍ തളച്ചിടാന്‍ പാടുപെടുകയാണവന്‍. കാരണം അവളുടെ കല്യാണമാണ്‌. ഒന്നര വര്‍ഷത്തെ അജ്ഞാത പ്രണയത്തിനു നാളെ ആരുമറിയാതെ എന്നെന്നേക്കുമായി തിരശീല വീഴും. അവള്‍ കല്യാണം വിളിച്ചു തുടങ്ങിയതില്‍ പിന്നെ അവളുടെ കണ്ണില്‍ പെടാതെ കുറച്ചു ദിവസമായി ഒഴിഞ്ഞു മാറി നടക്കുകയാണവന്‍. അങ്ങനെ ഒരു സാഹചര്യം വന്നാല്‍ അതെങ്ങനെ നേരിടണമെന്ന് അവനറിയില്ല. ഒരു പക്ഷേ കൈകള്‍ വിറച്ചേക്കാം, കണ്ണുകള്‍ നിറഞ്ഞേക്കാം, ആ പേടിയായിരുന്നു ഇന്നലെ വരെ അവന്റെ മനസ്സില്‍. Read the rest of this entry »

‘Click’ on ‘Paper’

Posted: August 5, 2014 by Sankar Vijayakumar in Drawing, Freeze..!!
Tags: , , , , , ,
Click on Paper!!

Click on Paper!!

ജനല്‍ പാളികളില്‍ ഉരുണ്ട മഴത്തുള്ളികള്‍ ചിതറി കിടക്കുന്നു. ഇന്നലെ ജനലടക്കാത്തതുകൊണ്ടോ കാറ്റത്തു താനെ തുറന്നതുകൊണ്ടോ എങ്ങനെ എന്നറിയില്ല, ഇന്നെന്റെ ദിവസം ജനാലവഴി എതിരേറ്റത്‌ കോരിച്ചൊരിയുന്ന മഴയാണ്‌. കാറ്റത്തും മഴയത്തും ചെടികള്‍ ആടിയുലയുന്നു. വാഴയിലകളില്‍ നിന്ന് മഴത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്നു. ഷെഡിലെ ആസ്ബെസ്റ്റോസ് ഷീറ്റില്‍ മഴ നൃത്തം ചവിട്ടുന്നത്‌ അല്പം ഉച്ചത്തിലാണ്‌. എന്നാലും ഒരു താരാട്ടു പാട്ടും മഴയുടെ താളത്തോളം വരുമെന്നു തോന്നുന്നില്ല. ഇടിയുടേയും മിന്നലിന്റെയും അകമ്പടി ഇല്ലാതെ ഒറ്റക്ക് വരുന്ന മഴക്കേ ഇപ്പറഞ്ഞ സംഗീതബോധം ഉള്ളതായി തോന്നിയിട്ടുള്ളൂ. Read the rest of this entry »

Hope Changes Everything …

Posted: July 26, 2014 by Sankar Vijayakumar in Freeze..!!
Tags: , , , , , ,
Hope Changes Everything!!

Hope Changes Everything!!

നല്ല ചായ…!!

Posted: July 9, 2014 by Sankar Vijayakumar in Malayalam
Tags: , , , , ,
ഇന്റര്‍വ്യൂവും പെണ്ണുകാണലും ഒരേ വിഭാഗത്തില്‍ പെടുത്താവുന്ന 2 കലാപരിപാടികള്‍. കമ്പനി നമ്മളെ പറ്റിയും നമ്മള്‍ കമ്പനിയെ പറ്റിയും അന്വേഷിക്കുന്നത്‌ പോലെ പെണ്ണിന്റെ വീട്ടുകാര്‍ പയ്യനെ പറ്റിയും പയ്യന്റെ വീട്ടുകാര്‍ പെണ്ണിനെ പറ്റിയും നന്നായി അന്വേഷിക്കും. ചോദ്യോത്തരവേളകളും രണ്ടിലുമുണ്ട്‌. ഞാനിവിടെ പറയാന്‍ പോകുന്നതും അതു പോലെ ഒരു പെണ്ണ് കാണലിനെ പറ്റിയാണ്‌. പെണ്ണു കാണലിന്റെ അടിസ്ഥാനപരമായ പ്രക്രിയക്ക് നമ്മുടെ നാട്ടില്‍ ഈ ന്യൂ ജനറേഷന്‍ യുഗത്തിലും വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. പെണ്ണു കാണല്‍ എന്നു പറയുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടി എത്തുന്നത്‌ ഒരുപക്ഷേ ചില സിനിമാ ദൃശ്യങ്ങളാകാം – ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്നു തോന്നിക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ച പയ്യന്‍, സാരി ഒക്കെ ഉടുത്ത് നാണത്തോടെ നില്‍ക്കുന്ന പെണ്‍കുട്ടി – ഇതൊക്കെയാണെങ്കിലും ഡയലോഗുകളുള്ള സീനുകള്‍ മറ്റു ചിലതാണ് : ഉദാഹരണത്തിനു “സന്ദേശം” സിനിമയിലെ ശ്രീനിവാസന്റെ രംഗം, “കോട്ടയം കുഞ്ഞച്ച”നിലെ കുഞ്ചന്‍ :”പരിഷ്കാരിയായ എന്നെ കുട്ടിക്ക്‌ ഇഷ്റ്റപ്പെറ്റോ …” തുടങ്ങിയവ.. ഇതിലെല്ലാം നമ്മുടെ മനസ്സില്‍ ‘ഇതെന്താകും?’ Read the rest of this entry »

The Race is On!!

Posted: June 15, 2014 by Sankar Vijayakumar in Freeze..!!, Nature
Tags: , , , , , ,
The Race is On!!

“I’m running a marathon. I won’t be jogging, walking, or sprinting, but I will be overseeing it.”
― Jarod Kintz

3D !!

Posted: May 13, 2014 by Sankar Vijayakumar in Malayalam
Tags: , , , , ,
ഇന്ത്യയിലെ ആദ്യത്തെ 3ഡി സിനിമ മലയാളത്തിലെ “മൈ ഡിയര്‍ കൂട്ടിച്ചാത്തന്‍” ആണ്, അതും 1984 ല്‍. അന്നു മലയാളി ടെലിവിഷന്‍ കണ്ടു തുടങ്ങിയിട്ടേയുള്ളൂ. കമ്പ്യൂട്ടര്‍ എന്നത്‌ ഭൂരിഭാഗം മലയാളികളുടെയും ‘തല’സ്ഥാനത്തിന്റെ പരിധിക്കു പുറത്താണ്, ഒരു പക്ഷേ ടൈപ്പ്റൈറ്ററോട് കൂടിയ ടെലിവിഷന്‍ എന്ന്‌ വിശേഷിപ്പിക്കാന്‍ സാധ്യതയുള്ള ഒരു സാധനം. അന്ന് copy – paste ഇല്ല – കാര്‍ബണ്‍ കോപ്പിയും, കോപ്പിയടിയും മാത്രം. ഇപ്പോള്‍ വര്‍ഷം 2014. 30 വര്‍ഷം കൊണ്ട്‌ ഒരുപാട് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു.1984 ഇല്ലാത്തതും ഇപ്പോള്‍ ഉള്ളതുമായ ഒരുപാട് പ്രധാനപെട്ട വസ്തുക്കളില്‍ ഒന്ന് Read the rest of this entry »

Who named me Dragonfly ???

Posted: May 11, 2014 by Sankar Vijayakumar in Freeze..!!, Nature
Tags: , , , , ,
Dragonfly!!!

Dragonfly!!!

LOCKED !!!

Posted: April 23, 2014 by Sankar Vijayakumar in Malayalam
Tags: , , , , , ,
mobile-road-accidents

LOCKED !!


ചോരയില്‍ കുളിച്ചു കിടക്കുന്ന ബൈക്ക്‌ യാത്രക്കാരന്റെ വീട്ടില്‍ എത്രയും പെട്ടന്ന് വിവരമറിയിക്കാന്‍ മൊബൈല്‍ തപ്പിയെടുത്ത നാട്ടുകാരനെ ആ ലേറ്റെസ്റ്റ് മോഡല്‍ ഫോണ്‍ ഇങ്ങനെ വെല്ലുവിളിച്ചു : Read the rest of this entry »